മഹത്‌മൊഴികള്‍

BADR TAMAM POLY CLINIC

BADR TAMAM POLY CLINIC

WELCOME TO BADR TAMAM POLY CLINIC

We,the staff and management at BADR AL TAMAM POLY CLINIC have been close to 8 years.It is beyond words the commitment we have towards you for making BADR AL TAMAM your own family clinic.We continued to serve you and extend total healthcare to you and your family with all respect to your demands.

കഴിഞ്ഞ എട്ടു വര്‍ഷക്കാലം നിങ്ങളുടെ ഹൃദയ സ്പന്ദനം തൊട്ടറിഞ്ഞ ബദര്‍ അല്‍ താമമിനെ സമ്പൂര്‍ണ സംപ്ത്രിപ്തി യോടെ ഒരു ജനകീയ ഫാമിലി പോളി ക്ലിനിക്‌ ആയി അംഗീകരിച്ച നിങ്ങളോടുള്ള കടപ്പാട് വാക്കുകള്‍ക്കു അതീത മാണ്.തുടര്‍ന്നും എന്നും ചികിത്സക്കൊപ്പം കാരുന്ണ്യവും ഞങ്ങള്‍ ഉറപ്പു തരുന്നു.

Thursday 25 February, 2010

കൊതുകിനെ കുടുക്കാന്‍




വീടിന്റെ അകം പുകയ്ക്കലാണ് കൊതുകിനെ പ്രതിരോധിക്കാന്‍ ചെയ്യുന്ന പരമ്പരാഗത മാര്‍ഗം. ഇത് പലപ്പോഴും ഫലപ്രദവുമാണ്. കുന്തിരിക്കം, സാമ്പ്രാണി, അഷ്ടഗന്ധം, വേപ്പില, ആര്യവേപ്പില, തുമ്പയില എന്നിവയിട്ട് പുകയ്ക്കുന്നത് കൊതുകുകളെ അകറ്റി നിര്‍ത്തും. തുമ്പ പോലുള്ളവയില്‍ അടങ്ങിയിരിക്കുന്ന പൈറിത്രം എന്ന രാസവസ്തുവാണ് കൊതുകിനെ തുരത്തുന്നത്. തുമ്പച്ചെടി ചതച്ച് മുറിയില്‍ വെക്കുന്നതും കൊതുകുശല്യം തടയാന്‍ സഹായിക്കും
പുല്‍തൈലം ഉപയോഗിച്ച് തറകളും മറ്റും തുടയ്ക്കുന്നതും കൊതുകുകളെ അകറ്റിനിര്‍ത്തും.

വാതിലുകളിലും ജനലുകളിലും വെന്റിലേഷനുകളിലും വല പിടിപ്പിക്കുക. മുറിയടച്ച് അരമണിക്കൂര്‍ കൊതുക് നാശിനി പ്രയോഗിച്ച ശേഷം മുറിതുറന്ന് നല്ലവേഗത്തില്‍ ഫാനിട്ട് കെട്ടിക്കിടന്ന വായുവിനെയും അവശേഷിക്കുന്ന കൊതുകുകളേയും പുറത്താക്കി ഭദ്രമായി മുറിയടയ്ക്കുക.

മന്തുരോഗം പരത്തുന്ന മന്‍സോണിയ കൊതുകിനെ നിയന്ത്രിക്കാന്‍ അവയുടെ പ്രജനനസ്ഥലമായ മുട്ടപ്പായലും കുളവാഴയുമൊക്കെ വാരിക്കളയണം.

കളനാശിനികള്‍ ഉപയോഗിക്കുന്നതുംഗ്രാസ് കാര്‍പ്പ്, ഗൗരാമി തുടങ്ങിയ മല്‍സ്യങ്ങളെ ജലാശയത്തില്‍ വളര്‍ത്തുന്നതും ഫലപ്രദമാണ്.

ബയോഗ്യാസ് പഌന്റിന്റെ വശങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ മണ്ണെണ്ണ ഒഴിക്കണം. 

കൊതുകുതിരികളും മാറ്റുകളും

ഉപയോഗിക്കാനെളുപ്പമാണെങ്കിലും കൊതുകിനെപ്പേടിച്ച് കത്തിക്കുന്ന കൊതുക് തിരികള്‍ അപകടമാവാതെ ശ്രദ്ധിക്കണം. കാരണം കൊതുക് നാശിനികള്‍ ചിലരില്‍ അലര്‍ജിയും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി കാണുന്നുണ്ട്. കാരണം ഡിഡിടി പോലുള്ള മാരകമായ കീടനാശിനികള്‍ പോലും ചില കൊതുകുതിരികളില്‍ അടങ്ങിയിട്ടുണ്ട്. പൈറിത്രിന്‍, അലെത്രിന്‍, അറക്കപ്പൊടി, സ്റ്റാര്‍ച്ച് തുടങ്ങിയവയാണ് ഇവയിലെ പ്രധാന ഘടകങ്ങള്‍. പതിവായി കൃത്രിമ പൈറിത്രിന്‍ ശ്വസിക്കുന്നവരില്‍ കണ്ണില്‍ നീറ്റലും ചൊറിച്ചിലും മൂക്കൊലിപ്പും ശ്വസനപ്രശ്‌നങ്ങളുമൊക്കെ കാണാറുണ്ട്. ഡൈ ഈതൈല്‍ ടൊളുമൈഡ്, അലെത്രിന്‍ തുടങ്ങിയവ കുട്ടികളുടെ തലച്ചോറിനെയും നാഡികളെയും ബാധിക്കുന്നതായും പഠനങ്ങളുണ്ട്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും കൊതുക് നാശിനി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.