മഹത്‌മൊഴികള്‍

BADR TAMAM POLY CLINIC

BADR TAMAM POLY CLINIC

WELCOME TO BADR TAMAM POLY CLINIC

We,the staff and management at BADR AL TAMAM POLY CLINIC have been close to 8 years.It is beyond words the commitment we have towards you for making BADR AL TAMAM your own family clinic.We continued to serve you and extend total healthcare to you and your family with all respect to your demands.

കഴിഞ്ഞ എട്ടു വര്‍ഷക്കാലം നിങ്ങളുടെ ഹൃദയ സ്പന്ദനം തൊട്ടറിഞ്ഞ ബദര്‍ അല്‍ താമമിനെ സമ്പൂര്‍ണ സംപ്ത്രിപ്തി യോടെ ഒരു ജനകീയ ഫാമിലി പോളി ക്ലിനിക്‌ ആയി അംഗീകരിച്ച നിങ്ങളോടുള്ള കടപ്പാട് വാക്കുകള്‍ക്കു അതീത മാണ്.തുടര്‍ന്നും എന്നും ചികിത്സക്കൊപ്പം കാരുന്ണ്യവും ഞങ്ങള്‍ ഉറപ്പു തരുന്നു.

Friday, 26 February 2010

WELCOME MANMOHAN SING TO SOUDI ARABIA




ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങി ന്‍റെ സൌദി സന്നര്‍ഷനതിനു ബദര്‍ തമാം പോളി ക്ലിനിക്‌ ന്‍റെ  എല്ലാ വിത ആശംസകളും നേരുന്നു.ഇന്ത്യ സൌദി സൌഹൃദ ത്തിനു ഈ സന്നര്‍ശനം ഒരു പൊന്‍ തൂവലായി മാറട്ടെ എന്നും ഞങ്ങള്‍ ആശംസിക്കുന്നു.

കുട്ടിയുടെ ശ്രദ്ധക്കുറവ് രോഗമാണോ







എത്ര നേരം വേണമെങ്കിലും ടി.വിയുടെ 
മുന്‍പില്‍ കുത്തിയിരിക്കും. പഠിക്കാന്‍ 
വിളിച്ചാലോ? അപ്പോഴവന്റെ ഭാവംമാറും. 
പഠിക്കുന്നതിനിടയില്‍ ഒരു നൂറുപ്രാവശ്യം 
എണീറ്റുപോവും. എപ്പോഴെങ്കിലും ഇങ്ങനെ 
പറയാത്ത അമ്മമാരുണ്ടാവില്ല. എന്നാല്‍ കുട്ടിയെ
കുറ്റപ്പെടുത്താന്‍ വരട്ടെ. ഇത്തരത്തിലുള്ള 
അശ്രദ്ധയും പരിധിവിട്ടാലൊരു രോഗമാണ്. 
ക്രമേണ അത് കുട്ടികളുടെ പഠനത്തെവരെ 
ബാധിക്കാനിടയാവും.

പഠിക്കുന്നതിനിടയില്‍ എന്തെങ്കിലും ശബ്ദം 

കേട്ടാല്‍ അങ്ങോട്ടു നോക്കുക, ഓരോ 
കാരണങ്ങള്‍ പറഞ്ഞ് എഴുന്നേറ്റു പോവുക, 
അശ്രദ്ധയുള്ള കുട്ടികളില്‍ ഇതൊക്കെ പതിവാണ്. 
താഴെ പറയുന്ന സ്വഭാവം നിങ്ങളുടെ കുട്ടിക്കുണ്ടോ?

പഠിക്കാനിരിക്കുമ്പോള്‍ ചുരുങ്ങിയ സമയത്തേക്കേ 

അവന് ശ്രദ്ധ ചെലുത്താന്‍ കഴിയുന്നുള്ളോ?

ചുറ്റുപാടും നടക്കുന്ന ഏതെങ്കിലും കാര്യത്തിലേക്കും 

ശബ്ദത്തിലേക്കും പെട്ടെന്ന് ശ്രദ്ധ മാറുന്നുണ്ടോ?

നോട്ട്‌സ് മുഴുമിപ്പിക്കാതെയാണോ കുട്ടി അധിക 

ദിവസവും സ്‌കൂളില്‍ നിന്ന് വരുന്നത്?

എവിടെയെങ്കിലും കാത്തിരിക്കേണ്ട 

അവസരങ്ങളില്‍ കുട്ടി അക്ഷമ കാണിക്കുകയും
 അസഹ്യത പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടോ?

പഠന സംബന്ധിയായ കാര്യങ്ങള്‍ പിന്നെചെയ്യാം, 

നാളെയാവട്ടെ എന്നെല്ലാം 
പറഞ്ഞ് ഒഴിവാക്കാനുള്ള പ്രവണത 
കാണിക്കുന്നുണ്ടോ?

അടങ്ങിയിരിക്കാന്‍ ബുദ്ധിമുട്ടാണോ?

ഇതെല്ലാം ശ്രദ്ധക്കുറവിന്റെ സൂചനകള്‍ ആവാം. കുട്ടിക്ക് ശ്രദ്ധക്കുറവും 
പിരുപിരുപ്പും ഉണ്ടോയെന്ന് പരിശോധിക്കുന്നതാണ് ഈ അവസരത്തില്‍ നല്ലത്.

ബുദ്ധിയുടെ ഏറ്റക്കുറച്ചിലുകള്‍

ബുദ്ധിശക്തിയുടെ ഏറ്റക്കുറച്ചിലുകള്‍ കുട്ടിയുടെ 

പഠനത്തെ
നേരിട്ടു ബാധിക്കാം. പരസ്യങ്ങളില്‍കാണുന്നതുപോലെ 
ബുദ്ധി കുത്തനെ  വര്‍ധിപ്പിക്കാന്‍ പറ്റില്ല. ഉള്ള
  ബുദ്ധിശക്തി കാര്യക്ഷമമാക്കാനേ കഴിയൂ.
താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

മറ്റു കുട്ടികള്‍ സ്വാഭാവികമായി ചെയ്യുന്ന 

കാര്യങ്ങളില്‍ നിങ്ങളുടെ കുട്ടി പിന്നാക്കം നില്‍ക്കുക.

നിര്‍ദേശങ്ങള്‍ മനസ്സിലാക്കാനും കാര്യങ്ങള്‍ 

ഗ്രഹിക്കാനും താമസം നേരിടുക.

സന്ദര്‍ഭത്തിന് യോജിക്കാത്ത വിധത്തിലുള്ള പെരുമാറ്റവും സംസാരവും കുട്ടിയുടെ ഭാഗത്തുനിന്ന് ആവര്‍ത്തിച്ചുണ്ടാവുക.

കുറേ തവണ തിരുത്തിയതിനു ശേഷവും ഒരേ തെറ്റ് ആവര്‍ത്തിക്കുക.

അനുഭവങ്ങളിലൂടെയുള്ള പഠനം കുട്ടിയില്‍ കാണാതിരിക്കുക.

ഇതിലെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കുട്ടിയെ ബുദ്ധിശക്തി പരിശോധനയ്ക്കു അഥവാ ഐ.ക്യു. ടെസ്റ്റിനു വിധേയമാക്കാം.

ചികിത്സ

ന്യൂറോ കെമിക്കല്‍ വ്യതിയാനങ്ങളാണ് കുട്ടിയുടെ 

അശ്രദ്ധയ്ക്ക് പലപ്പോഴും കാരണം. വീട്ടിലെ 
സാഹചര്യങ്ങള്‍ ഒരു പരിധിവരെ അതിനെ
ബാധിക്കുന്നുണ്ടെന്നു മാത്രം. ഇത്തരത്തിലുള്ള 
കുട്ടികള്‍ക്കായി ഒരുപാട് ചികിത്സകള്‍ നിലവിലുണ്ട്.
അവയില്‍ ചിലതാണ് അറ്റന്‍ഷന്‍ എന്‍ഹാന്‍സ്‌മെന്റ് 
ട്രെയിനിങ് (Attention enhancement training), ഗ്രെയിന്‍ 
സോര്‍ട്ടിങ് (Grain sorting) എന്നിവ. ഇവയിലൂടെ 
കുട്ടിയുടെ ശ്രദ്ധ കൂട്ടാനാവും.

പലതരത്തിലുള്ള ധാന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി കുട്ടിക്ക് 

നല്‍കും. അത് വേര്‍തിരിച്ചു വെക്കുന്നതാണ് ഗ്രെയിന്‍ 
സോര്‍ട്ടിങ്. ഇതോടൊപ്പംതന്നെ മരുന്നുകളും കഴിക്കണം. 
ചികിത്സയ്ക്ക് കൃത്യമായൊരു കാലാവധി പറയാന്‍ 
കഴിയില്ല. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നതിനനുസരിച്ച് 
ദൈര്‍ഘ്യം കൂടുകയോ കുറയുകയോ ചെയ്യാം.