മഹത്‌മൊഴികള്‍

BADR TAMAM POLY CLINIC

BADR TAMAM POLY CLINIC

WELCOME TO BADR TAMAM POLY CLINIC

We,the staff and management at BADR AL TAMAM POLY CLINIC have been close to 8 years.It is beyond words the commitment we have towards you for making BADR AL TAMAM your own family clinic.We continued to serve you and extend total healthcare to you and your family with all respect to your demands.

കഴിഞ്ഞ എട്ടു വര്‍ഷക്കാലം നിങ്ങളുടെ ഹൃദയ സ്പന്ദനം തൊട്ടറിഞ്ഞ ബദര്‍ അല്‍ താമമിനെ സമ്പൂര്‍ണ സംപ്ത്രിപ്തി യോടെ ഒരു ജനകീയ ഫാമിലി പോളി ക്ലിനിക്‌ ആയി അംഗീകരിച്ച നിങ്ങളോടുള്ള കടപ്പാട് വാക്കുകള്‍ക്കു അതീത മാണ്.തുടര്‍ന്നും എന്നും ചികിത്സക്കൊപ്പം കാരുന്ണ്യവും ഞങ്ങള്‍ ഉറപ്പു തരുന്നു.

(HEALTH NEWS)ചിക്കന്‍പോക്‌സ്: ചികിത്സ ഉടനെ(HEALTH NEWS)ചിക്കന്‍പോക്‌സ്: ചികിത്സ ഉടനെ





വൈറസ് അണുബാധയിലൂടെയുണ്ടാകുന്ന സാധാരണ അസുഖമാണ് ചിക്കന്‍പോക്‌സ്. വേനല്‍കാലത്താണ് ചിക്കന്‍പോക്‌സ് പടരുന്നത്. ശരീരം മുഴുവന്‍ കുമിള രൂപത്തില്‍ തടിപ്പും പനിയും ഈ രോഗത്തിന്റെ ഫലമായി ഉണ്ടാകും. ഇന്ത്യയില്‍ സാധാരണയായി ജനവരി മുതല്‍ ജൂണ്‍വരെയുള്ള സമയത്താണ് ചിക്കന്‍പോക്‌സ് വ്യാപകമായി കണ്ടുവരുന്നത്. 
രോഗം പകരുന്നത്

നേരിട്ടുള്ള സംസര്‍ഗ്ഗത്തിലൂടെയോ, ചുമ, തുമ്മല്‍ ഇവയിലൂടെ പുറത്തുവരുന്ന നേര്‍ത്ത കണികകളിലൂടെയോ, വായുവിലൂടെയോ ആണ് രോഗം പകരുന്നത്.

വൈറസ് ശരീരത്തില്‍ പ്രവേശിച്ചയുടനെ ശ്വസനേന്ദ്രിയ രക്തത്തില്‍ പ്രവേശിക്കുന്നു. അവിടെവെച്ച് വൈറസ് പെരുകുകയും ത്വക്കിനെ ബാധിക്കുന്ന നിലവരെ ഇത് തുടരുകയുംചെയ്യും. രണ്ടാംഘട്ടമായി വൈറസ് പെരുകുമ്പോള്‍ രോഗിക്ക് ചെറിയ പനി, അസ്വസ്ഥത, പേശീവേദന എന്നിവയുണ്ടാകും. ദിവസങ്ങള്‍ക്കകം നെഞ്ചിലും പിന്‍ഭാഗത്തും കുമിളകള്‍ വരികയും ചെയ്യും. പിന്നീട് ശരീരമാസകലം കുമിളകള്‍ പടരും. 
 

ലക്ഷണങ്ങള്‍

ചെറിയ പനി, പിന്‍ഭാഗത്ത് വേദന, വിറയല്‍, തളര്‍ച്ച എന്നീ ലക്ഷണങ്ങളിലൂടെയാണ് ചിക്കന്‍പോക്‌സിന്റെ തുടക്കം. ഇത് ഒരു ദിവസം നീണ്ടുനില്‍ക്കും. പിന്നീട് മൂന്നു മുതല്‍ നാലുദിവസത്തിനകം മുഖം, കൈ, കാലുകള്‍ എന്നിവിടങ്ങളിലേയ്ക്ക് തടിപ്പുകള്‍ വ്യാപിക്കും. തുടക്കത്തില്‍ തടിപ്പ് മാത്രമാണെങ്കിലും പിന്നീട് വെള്ളംകെട്ടിനില്‍ക്കുന്ന കുമിളകള്‍വന്ന് നാലു മുതല്‍ ഏഴുദിവസത്തിനകം അവ പൊട്ടും.

അണുബാധയുണ്ടായി 14-16 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണപ്പെടും. ഇത് ഏഴുമുതല്‍ 21 ദിവസംവരെ നീണ്ടുനില്‍ക്കും. വേഗം പടര്‍ന്നുപിടിക്കുന്ന രോഗമായതിനാല്‍ കുടുംബത്തിലെ എല്ലാവര്‍ക്കും പകരാനുള്ള സാധ്യത 90 ശതമാനമണ്. 
 

ചികിത്സ

രോഗലക്ഷണങ്ങളുടെ (പനി, ചൊറിച്ചില്‍) നിയന്ത്രണം വേഗത്തിലാക്കുക, കുമിളകള്‍ ഉണ്ടാകുന്നത് കുറയ്ക്കുക, രോഗശമനം ത്വരിതപ്പെടുത്തുക, ചിക്കന്‍പോക്‌സ് പടരുന്നത് തടയുക എന്നിവയാണ് ചികിത്സയുടെ ലക്ഷ്യം.

പനി ചികിത്സിക്കാന്‍ സാധാരണയായി പാരസറ്റമോളാണ് ഉപയോഗിക്കാറ്. ചൊറിച്ചില്‍ കുറയ്ക്കാന്‍ കലാമിന്‍ ലോഷന്‍, ആന്റി ഹിസ്റ്റാമൈന്‍സ് എന്നിവ സഹായിക്കും.

ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന ആന്റീവൈറല്‍സ് (അസൈക്ലോവിര്‍)ചിക്കന്‍പോക്‌സ് വൈറസിനെതിരെ ഫലപ്രദമാണ്. ശരീരത്തിനുള്ളില്‍വെച്ച് വൈറസ് പെരുകുന്നതിനെ ഇത് തടയുകയും രോഗലക്ഷണങ്ങള്‍ ലഘുവാക്കുകകയും പുതിയ കുമിളകള്‍ ഉണ്ടാകുന്നതിനുള്ള കാലതാമസം കുറച്ച് അണുബാധ നീണ്ടുനില്‍ക്കുന്ന കാലയളവില്‍ കുറവുണ്ടാക്കുകയും ചെയ്യുന്നു. 
 

സാധാരണ ഫലങ്ങള്‍

ആരോഗ്യമുള്ള കുട്ടികളില്‍ ബുദ്ധിമുട്ടുകള്‍ അപൂര്‍വമായി മാത്രമേ ഉണ്ടാകാറുള്ളൂ. എന്നാല്‍ മുതിര്‍ന്നവരില്‍ ഇത് കൂടുതല്‍ രൂക്ഷമാകാറുണ്ട്.

ത്വക്കിലൂടയുണ്ടാകുന്ന ബാക്ടീരിയ അണുബാധയാണ് ബുദ്ധിമുട്ട് ഏറെയുണ്ടാക്കുന്നത്.

ഹെര്‍പസ് സോസ്റ്റര്‍

ന്യുമോണിയ: മുതിര്‍ന്നവരിലാണ് ഇത് സാധാരണ കണ്ടുവരുന്നത്. രോഗപ്രതിരോധ ശേഷികുറഞ്ഞവരിലും ഗര്‍ഭിണികളിലും അതീവ ഗുരുതരാവസ്ഥയുണ്ടാകാനിടയാകും.

പാന്‍ക്രിയാസ്, അപ്പന്റിസൈറ്റിസ്, ഹെപ്പറ്റൈറ്റിസ്, രക്തസ്രാവം തുടങ്ങിയവയുണ്ടായേക്കാം.

എച്ച്.ഐ.വി ഉള്ളവരില്‍ വെരിസെല്ല സോസ്റ്റര്‍ വൈറസ് ഗുരുതരമമായതരത്തില്‍ പ്രത്യേക്ഷമാകും.
 


പകരുന്നത് തടയാം

ചിക്കന്‍പോക്‌സ് ഉള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക. സ്‌കൂളുകള്‍, ശിശുസംരക്ഷണ കേന്ദ്രങ്ങള്‍, കുടുംബം എന്നിവടിങ്ങളില്‍ സമ്പര്‍ക്കംമൂലം രോഗം പകരാന്‍ സാധ്യത കൂടുതലാണ്. 

ചികിത്സക്കൊപ്പം എടുക്കേണ്ട് മുന്‍കരുതലുകള്‍

വിശ്രമിക്കുക.

കുമിളകള്‍ പൊട്ടിക്കാതിരിക്കുക.

കുട്ടികളുടെ കൈകളില്‍ കയ്യുറ ധരിപ്പിക്കുക. പ്രത്യേകിച്ചും ചൊറിച്ചില്‍ കൂടുതലുള്ള രാത്രിസമയങ്ങളില്‍.

മുതിര്‍ന്നവര്‍ക്ക് ചൊറിച്ചില്‍ കുറയ്ക്കുന്നതിനും ആശ്വാസത്തിനും സ്​പഞ്ചുപയോഗിച്ച് തണുത്തവെള്ളത്തിലെ കുളി സഹായിക്കും.

കലാമിന്‍ ലോഷന്‍ കൊണ്ട് മുറിവ് മൃദുവായി അമര്‍ത്തുന്നത് ചൊറിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്ന് ഉപയോഗിക്കാവൂ.