കാലിഫോര്‍ണിയ: ആര്‍ത്തവ കാലത്തെ കാഠിന്യമേറിയ വേദനയില്‍ നിന്ന്
സ്ത്രീകള്‍ക്ക് രക്ഷ നല്‍കാന്‍ പുതിയ ഗുളിക കണ്ടെത്തി. സതാംപ്റ്റണ്‍
കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരുന്നു കമ്പനിയായ വാന്‍ഷ്യ
തെറാപ്യൂട്ടിക്സിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. നാല്
വര്‍ഷത്തിനകം ഈ ഗുളിക വിപണിയില്‍ എത്തിക്കാനാവുമെന്ന്
കാലിഫോര്‍ണിയയില്‍ നടന്ന അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി
കോണ്‍ഫറന്‍സിനിടെ കമ്പനി വക്താവ് അറിയിച്ചു.
ആര്‍ത്തവ സമയത്തിന് തൊട്ടു മുമ്പ് ഇത് കഴിച്ചാല്‍ ക്രമേണ വേദന
ആര്‍ത്തവ സമയത്തിന് തൊട്ടു മുമ്പ് ഇത് കഴിച്ചാല്‍ ക്രമേണ വേദന
പൂര്‍ണമായി ഇല്ലാതാവുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ഗര്‍ഭപാത്രത്തിലെ പേശീ ചലനം നിയന്ത്രിക്കുന്ന ഹോര്‍മോണായ
വാസോപ്രസിന്റെ തോത് കുറക്കുന്നതാണ് ഈ ഗുളിക. ഒരു ചെറു
സംഘം സ്ത്രീകളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നെന്നും
പാര്‍ശ്വഫലങ്ങള്‍ ഉണ്ടായില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. 100 ബ്രിട്ടീഷ്,
അമേരിക്കന്‍ സ്ത്രീകളില്‍ മരുന്നു പരീക്ഷണം നടന്നു വരുന്നതായും
ഈ വര്‍ഷം അവസാനത്തോടെ ഇതിന്റെ ഫലം അറിയാനാവുമെന്നും
വാന്‍ഷ്യ ശാസ്ത്രജ്ഞന്‍ ആന്ദ്രെ ബാറ്റ് പറഞ്ഞു.