മഹത്‌മൊഴികള്‍

BADR TAMAM POLY CLINIC

BADR TAMAM POLY CLINIC

WELCOME TO BADR TAMAM POLY CLINIC

We,the staff and management at BADR AL TAMAM POLY CLINIC have been close to 8 years.It is beyond words the commitment we have towards you for making BADR AL TAMAM your own family clinic.We continued to serve you and extend total healthcare to you and your family with all respect to your demands.

കഴിഞ്ഞ എട്ടു വര്‍ഷക്കാലം നിങ്ങളുടെ ഹൃദയ സ്പന്ദനം തൊട്ടറിഞ്ഞ ബദര്‍ അല്‍ താമമിനെ സമ്പൂര്‍ണ സംപ്ത്രിപ്തി യോടെ ഒരു ജനകീയ ഫാമിലി പോളി ക്ലിനിക്‌ ആയി അംഗീകരിച്ച നിങ്ങളോടുള്ള കടപ്പാട് വാക്കുകള്‍ക്കു അതീത മാണ്.തുടര്‍ന്നും എന്നും ചികിത്സക്കൊപ്പം കാരുന്ണ്യവും ഞങ്ങള്‍ ഉറപ്പു തരുന്നു.

Sunday, 28 February 2010

മംഗളം നേരുന്നു.

ഇന്ന് വിവാഹിതരാവുന്ന ഞങ്ങളുടെ ഡയറക്ടര്‍ ബഹു.കെ.ടി റബീഉള്ള യുടെ  പുത്രി നവീന യ്ക്കും മലപ്പുറം എടവന്ന    സ്വദേശി  വി.പി അയ്യൂബി ന്‍റെ പുത്രന്‍ മിയാന്‍ ദാദിനും ബദര്‍ തമാം പോളി ക്ലിനിക്‌ ലെ യും ഹബീബ് ഫാര്‍മസി  യിലെയും സ്റ്റാഫിന്റെ യും മാനേജ് മെന്റി യും സ്നേഹോഷ്മള മായ വിവാഹ മംഗളാശംസകള്‍ നേരുന്നു.

Friday, 26 February 2010

WELCOME MANMOHAN SING TO SOUDI ARABIA




ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങി ന്‍റെ സൌദി സന്നര്‍ഷനതിനു ബദര്‍ തമാം പോളി ക്ലിനിക്‌ ന്‍റെ  എല്ലാ വിത ആശംസകളും നേരുന്നു.ഇന്ത്യ സൌദി സൌഹൃദ ത്തിനു ഈ സന്നര്‍ശനം ഒരു പൊന്‍ തൂവലായി മാറട്ടെ എന്നും ഞങ്ങള്‍ ആശംസിക്കുന്നു.

കുട്ടിയുടെ ശ്രദ്ധക്കുറവ് രോഗമാണോ







എത്ര നേരം വേണമെങ്കിലും ടി.വിയുടെ 
മുന്‍പില്‍ കുത്തിയിരിക്കും. പഠിക്കാന്‍ 
വിളിച്ചാലോ? അപ്പോഴവന്റെ ഭാവംമാറും. 
പഠിക്കുന്നതിനിടയില്‍ ഒരു നൂറുപ്രാവശ്യം 
എണീറ്റുപോവും. എപ്പോഴെങ്കിലും ഇങ്ങനെ 
പറയാത്ത അമ്മമാരുണ്ടാവില്ല. എന്നാല്‍ കുട്ടിയെ
കുറ്റപ്പെടുത്താന്‍ വരട്ടെ. ഇത്തരത്തിലുള്ള 
അശ്രദ്ധയും പരിധിവിട്ടാലൊരു രോഗമാണ്. 
ക്രമേണ അത് കുട്ടികളുടെ പഠനത്തെവരെ 
ബാധിക്കാനിടയാവും.

പഠിക്കുന്നതിനിടയില്‍ എന്തെങ്കിലും ശബ്ദം 

കേട്ടാല്‍ അങ്ങോട്ടു നോക്കുക, ഓരോ 
കാരണങ്ങള്‍ പറഞ്ഞ് എഴുന്നേറ്റു പോവുക, 
അശ്രദ്ധയുള്ള കുട്ടികളില്‍ ഇതൊക്കെ പതിവാണ്. 
താഴെ പറയുന്ന സ്വഭാവം നിങ്ങളുടെ കുട്ടിക്കുണ്ടോ?

പഠിക്കാനിരിക്കുമ്പോള്‍ ചുരുങ്ങിയ സമയത്തേക്കേ 

അവന് ശ്രദ്ധ ചെലുത്താന്‍ കഴിയുന്നുള്ളോ?

ചുറ്റുപാടും നടക്കുന്ന ഏതെങ്കിലും കാര്യത്തിലേക്കും 

ശബ്ദത്തിലേക്കും പെട്ടെന്ന് ശ്രദ്ധ മാറുന്നുണ്ടോ?

നോട്ട്‌സ് മുഴുമിപ്പിക്കാതെയാണോ കുട്ടി അധിക 

ദിവസവും സ്‌കൂളില്‍ നിന്ന് വരുന്നത്?

എവിടെയെങ്കിലും കാത്തിരിക്കേണ്ട 

അവസരങ്ങളില്‍ കുട്ടി അക്ഷമ കാണിക്കുകയും
 അസഹ്യത പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടോ?

പഠന സംബന്ധിയായ കാര്യങ്ങള്‍ പിന്നെചെയ്യാം, 

നാളെയാവട്ടെ എന്നെല്ലാം 
പറഞ്ഞ് ഒഴിവാക്കാനുള്ള പ്രവണത 
കാണിക്കുന്നുണ്ടോ?

അടങ്ങിയിരിക്കാന്‍ ബുദ്ധിമുട്ടാണോ?

ഇതെല്ലാം ശ്രദ്ധക്കുറവിന്റെ സൂചനകള്‍ ആവാം. കുട്ടിക്ക് ശ്രദ്ധക്കുറവും 
പിരുപിരുപ്പും ഉണ്ടോയെന്ന് പരിശോധിക്കുന്നതാണ് ഈ അവസരത്തില്‍ നല്ലത്.

ബുദ്ധിയുടെ ഏറ്റക്കുറച്ചിലുകള്‍

ബുദ്ധിശക്തിയുടെ ഏറ്റക്കുറച്ചിലുകള്‍ കുട്ടിയുടെ 

പഠനത്തെ
നേരിട്ടു ബാധിക്കാം. പരസ്യങ്ങളില്‍കാണുന്നതുപോലെ 
ബുദ്ധി കുത്തനെ  വര്‍ധിപ്പിക്കാന്‍ പറ്റില്ല. ഉള്ള
  ബുദ്ധിശക്തി കാര്യക്ഷമമാക്കാനേ കഴിയൂ.
താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

മറ്റു കുട്ടികള്‍ സ്വാഭാവികമായി ചെയ്യുന്ന 

കാര്യങ്ങളില്‍ നിങ്ങളുടെ കുട്ടി പിന്നാക്കം നില്‍ക്കുക.

നിര്‍ദേശങ്ങള്‍ മനസ്സിലാക്കാനും കാര്യങ്ങള്‍ 

ഗ്രഹിക്കാനും താമസം നേരിടുക.

സന്ദര്‍ഭത്തിന് യോജിക്കാത്ത വിധത്തിലുള്ള പെരുമാറ്റവും സംസാരവും കുട്ടിയുടെ ഭാഗത്തുനിന്ന് ആവര്‍ത്തിച്ചുണ്ടാവുക.

കുറേ തവണ തിരുത്തിയതിനു ശേഷവും ഒരേ തെറ്റ് ആവര്‍ത്തിക്കുക.

അനുഭവങ്ങളിലൂടെയുള്ള പഠനം കുട്ടിയില്‍ കാണാതിരിക്കുക.

ഇതിലെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കുട്ടിയെ ബുദ്ധിശക്തി പരിശോധനയ്ക്കു അഥവാ ഐ.ക്യു. ടെസ്റ്റിനു വിധേയമാക്കാം.

ചികിത്സ

ന്യൂറോ കെമിക്കല്‍ വ്യതിയാനങ്ങളാണ് കുട്ടിയുടെ 

അശ്രദ്ധയ്ക്ക് പലപ്പോഴും കാരണം. വീട്ടിലെ 
സാഹചര്യങ്ങള്‍ ഒരു പരിധിവരെ അതിനെ
ബാധിക്കുന്നുണ്ടെന്നു മാത്രം. ഇത്തരത്തിലുള്ള 
കുട്ടികള്‍ക്കായി ഒരുപാട് ചികിത്സകള്‍ നിലവിലുണ്ട്.
അവയില്‍ ചിലതാണ് അറ്റന്‍ഷന്‍ എന്‍ഹാന്‍സ്‌മെന്റ് 
ട്രെയിനിങ് (Attention enhancement training), ഗ്രെയിന്‍ 
സോര്‍ട്ടിങ് (Grain sorting) എന്നിവ. ഇവയിലൂടെ 
കുട്ടിയുടെ ശ്രദ്ധ കൂട്ടാനാവും.

പലതരത്തിലുള്ള ധാന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി കുട്ടിക്ക് 

നല്‍കും. അത് വേര്‍തിരിച്ചു വെക്കുന്നതാണ് ഗ്രെയിന്‍ 
സോര്‍ട്ടിങ്. ഇതോടൊപ്പംതന്നെ മരുന്നുകളും കഴിക്കണം. 
ചികിത്സയ്ക്ക് കൃത്യമായൊരു കാലാവധി പറയാന്‍ 
കഴിയില്ല. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നതിനനുസരിച്ച് 
ദൈര്‍ഘ്യം കൂടുകയോ കുറയുകയോ ചെയ്യാം.

Thursday, 25 February 2010

കൊതുകിനെ കുടുക്കാന്‍




വീടിന്റെ അകം പുകയ്ക്കലാണ് കൊതുകിനെ പ്രതിരോധിക്കാന്‍ ചെയ്യുന്ന പരമ്പരാഗത മാര്‍ഗം. ഇത് പലപ്പോഴും ഫലപ്രദവുമാണ്. കുന്തിരിക്കം, സാമ്പ്രാണി, അഷ്ടഗന്ധം, വേപ്പില, ആര്യവേപ്പില, തുമ്പയില എന്നിവയിട്ട് പുകയ്ക്കുന്നത് കൊതുകുകളെ അകറ്റി നിര്‍ത്തും. തുമ്പ പോലുള്ളവയില്‍ അടങ്ങിയിരിക്കുന്ന പൈറിത്രം എന്ന രാസവസ്തുവാണ് കൊതുകിനെ തുരത്തുന്നത്. തുമ്പച്ചെടി ചതച്ച് മുറിയില്‍ വെക്കുന്നതും കൊതുകുശല്യം തടയാന്‍ സഹായിക്കും
പുല്‍തൈലം ഉപയോഗിച്ച് തറകളും മറ്റും തുടയ്ക്കുന്നതും കൊതുകുകളെ അകറ്റിനിര്‍ത്തും.

വാതിലുകളിലും ജനലുകളിലും വെന്റിലേഷനുകളിലും വല പിടിപ്പിക്കുക. മുറിയടച്ച് അരമണിക്കൂര്‍ കൊതുക് നാശിനി പ്രയോഗിച്ച ശേഷം മുറിതുറന്ന് നല്ലവേഗത്തില്‍ ഫാനിട്ട് കെട്ടിക്കിടന്ന വായുവിനെയും അവശേഷിക്കുന്ന കൊതുകുകളേയും പുറത്താക്കി ഭദ്രമായി മുറിയടയ്ക്കുക.

മന്തുരോഗം പരത്തുന്ന മന്‍സോണിയ കൊതുകിനെ നിയന്ത്രിക്കാന്‍ അവയുടെ പ്രജനനസ്ഥലമായ മുട്ടപ്പായലും കുളവാഴയുമൊക്കെ വാരിക്കളയണം.

കളനാശിനികള്‍ ഉപയോഗിക്കുന്നതുംഗ്രാസ് കാര്‍പ്പ്, ഗൗരാമി തുടങ്ങിയ മല്‍സ്യങ്ങളെ ജലാശയത്തില്‍ വളര്‍ത്തുന്നതും ഫലപ്രദമാണ്.

ബയോഗ്യാസ് പഌന്റിന്റെ വശങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ മണ്ണെണ്ണ ഒഴിക്കണം. 

കൊതുകുതിരികളും മാറ്റുകളും

ഉപയോഗിക്കാനെളുപ്പമാണെങ്കിലും കൊതുകിനെപ്പേടിച്ച് കത്തിക്കുന്ന കൊതുക് തിരികള്‍ അപകടമാവാതെ ശ്രദ്ധിക്കണം. കാരണം കൊതുക് നാശിനികള്‍ ചിലരില്‍ അലര്‍ജിയും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി കാണുന്നുണ്ട്. കാരണം ഡിഡിടി പോലുള്ള മാരകമായ കീടനാശിനികള്‍ പോലും ചില കൊതുകുതിരികളില്‍ അടങ്ങിയിട്ടുണ്ട്. പൈറിത്രിന്‍, അലെത്രിന്‍, അറക്കപ്പൊടി, സ്റ്റാര്‍ച്ച് തുടങ്ങിയവയാണ് ഇവയിലെ പ്രധാന ഘടകങ്ങള്‍. പതിവായി കൃത്രിമ പൈറിത്രിന്‍ ശ്വസിക്കുന്നവരില്‍ കണ്ണില്‍ നീറ്റലും ചൊറിച്ചിലും മൂക്കൊലിപ്പും ശ്വസനപ്രശ്‌നങ്ങളുമൊക്കെ കാണാറുണ്ട്. ഡൈ ഈതൈല്‍ ടൊളുമൈഡ്, അലെത്രിന്‍ തുടങ്ങിയവ കുട്ടികളുടെ തലച്ചോറിനെയും നാഡികളെയും ബാധിക്കുന്നതായും പഠനങ്ങളുണ്ട്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും കൊതുക് നാശിനി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

Wednesday, 24 February 2010

നിത്യ വ്യായാമം ആയാസമില്ലാതെ

ഏതുവിധത്തിലായാലും ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്തിരിക്ക ണം. അതിനുള്ള ചില എളുപ്പവഴികളാണിവിടെ

സര്‍വസാധാരണമായ ഗ്യാസ്ട്രബിള്‍, ശരീരവേദനകള്‍ എന്നിവ മുതല്‍ ഹൃദ്രോഗങ്ങളും സ്‌ട്രോക്കും കാന്‍സറുകളും വരെ തടഞ്ഞു നിര്‍ത്താന്‍ സഹായിക്കുന്ന ഏറ്റവും നല്ല വഴിയാണ് വ്യായാമശീലം. ശ്വസനസഹായ വ്യായാമങ്ങള്‍ക്കാണ് എപ്പോഴും പ്രാധാന്യം നല്‍കേണ്ടത്. അതോടൊപ്പം വെയിറ്റ് ട്രെയിനിങ് പോലുള്ള വ്യായാമങ്ങളും ഒരളവുവരെ സ്വീകരിക്കേണ്ടതാണെന്നാണ് ഇപ്പോ ഴത്തെ കാഴ്ചപ്പാട്. 

നല്ലനടപ്പ്

സാധാരണക്കാരെ സംബന്ധിച്ചാണെങ്കില്‍ ഏറ്റവും നല്ല വ്യായാമം നടത്തം തന്നെ. നിത്യവും അരമണിക്കൂറെങ്കിലും സാമാന്യം വേഗത്തില്‍ നടക്കണം. ഹൃദയമിടിപ്പ് നിശ്ചിത തോതുവരെ ഉയരുന്ന തരത്തിലുള്ള വ്യായാമം വേണം. ഇങ്ങനെ ഉയര്‍ന്ന ഹൃദയമിടിപ്പ് 20 മിനിറ്റുനേരമെങ്കിലും നില്‍ക്കുമ്പോഴാണ് കൊളസ്‌ട്രോള്‍ എരിയുക തുടങ്ങി വ്യായാമത്തിന്റെ ശരിയായ പ്രയോജനങ്ങള്‍ കിട്ടിത്തുടങ്ങുന്നത്. രാവിലെയാണെങ്കില്‍ ഉറക്കമുണര്‍ന്ന് അധികം വൈകാതെ ഒരുഗ്ലാസ്സ് വെള്ളം കുടിച്ച ശേഷം നടക്കുന്നതാണ് നല്ലത്. പ്രമേഹം പോലുള്ള പ്രശ്‌നങ്ങളില്ലാത്തവര്‍ക്ക് ഒരു ഗ്ലാസ്സ് പഴച്ചാറു കുടിച്ചശേഷം നടക്കാവുന്നതാണ്.

ആദ്യത്തെ മൂന്നു നാലുമിനിറ്റ് പതുക്കെ നടന്ന് വേഗം വര്‍ധിപ്പിച്ച് ഏതാണ്ട് 20-22 മിനിറ്റ് സാമാന്യം നല്ല വേഗത്തില്‍ നടന്ന് വീണ്ടും പതുക്കെ വേഗം കുറച്ച് നടത്തം നിര്‍ത്തുകയാണ് വേണ്ടത്.തല ഉയര്‍ത്തിപ്പിടിച്ച് അല്പം ദൂരെ കാഴ്ചയുറപ്പിച്ച് നിവര്‍ന്ന് നടക്കണം. 

എയ്‌റോബിക് ഡാന്‍സ്

രാവിലെ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്തവര്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ പ്രിയപ്പെട്ട മറ്റൊരു വ്യായാമമുറയാണ് എയ്‌റോബിക് ഡാന്‍സ്. വീട്ടില്‍ത്തന്നെ മുറിയടച്ചിട്ടിരുന്ന് എയ്‌റോബിക് ഡാന്‍സ് നടത്താനാവും. വളരെ എളുപ്പത്തില്‍ ശീലിക്കാവുന്നതുമാണിത്.

സ്‌ട്രെസ്സും ടെന്‍ഷനുമകറ്റുന്നതിനുള്ള ഏറ്റവും നല്ലൊരു വഴികൂടിയാണ് എയ്‌റോബിക് ഡാന്‍സ്. മുറിയടച്ചിട്ടു ചെയ്യാം എന്നതിനാല്‍ മനസ്സിന് എല്ലാത്തരത്തിലും അയവു നല്‍കാനും ശരീരം തികച്ചും സ്വതന്ത്രമായി തോന്നും പോലെ ചലിപ്പിക്കാനുമാവും. 

ലഘുയോഗ

മുതിര്‍ന്നയാളുകള്‍ക്ക് പൊതുവേ ഇഷ്ടപ്പെടുന്നത് ചെറിയതരത്തിലുള്ള യോഗമുറകളായിരിക്കും. കഠിനപരിശീലനത്തിലൂടെ യോഗമുറകള്‍ പഠിച്ചിട്ടു ചെയ്യാനൊന്നും കാത്തു നില്‍ക്കേണ്ടതില്ല. സാധാരണമായി നാം ചെയ്യുന്ന പല ലഘുവ്യായാമങ്ങളും യോഗയിലെ ലഘുവായ ആസനങ്ങള്‍ തന്നെയാണ്. പാദഹസ്താസനം, പാര്‍ശ്വത്രികോണാസനം, പശ്ചിമോത്താനാസനം തുടങ്ങിയവയൊക്കെ പ്രത്യേകിച്ച് പരിശീലനമൊന്നുമില്ലാതെ തന്നെ ചെയ്യാവുന്നവയാണ്.

പാദഹസ്താസനം: നിവര്‍ന്നു നിന്ന് കൈകള്‍ മുകളിലേക്ക്

ഉയര്‍ത്തി പിടിക്കുക. മുന്നോട്ടു കുനിഞ്ഞ് കാല്‍മുട്ടു വളയാതെ പാദങ്ങളില്‍ തൊടുക. ഇതേ തരത്തില്‍ 10തവണ ചെയ്യുക.

പാര്‍ശ്വത്രികോണാസനം: കാല്‍പ്പാദങ്ങള്‍ തെല്ലകത്തിവെച്ച് നിവര്‍ന്ന് നില്‍ക്കുക. കൈകള്‍ വശങ്ങളിലേക്ക് നീട്ടി നിവര്‍ത്തി പിടിക്കുക.മുന്നോട്ടു കുനിഞ്ഞ് ഇടതുകൈ കൊണ്ട് വലതുകാല്‍പ്പാദത്തില്‍ തൊടുക. ഈ സമയം വലതു കൈ മുകളിലേക്ക് ഉയര്‍ത്തി നിവര്‍ത്തി പിടിച്ചിരിക്കണം. വലതുകൈയുടെ അഗ്രത്തായിരിക്കണം നോട്ടം ഉറപ്പിക്കുന്നത്. അടുത്തതായി തിരിഞ്ഞ് വലതു കൈ കൊണ്ട് ഇടതുകാല്‍പ്പാദത്തില്‍ തൊടുക. ഇടതുകൈ ഉയര്‍ത്തിപ്പിടിച്ച് അതിനറ്റത്ത് നോട്ടം ഉറപ്പിക്കണം. ഇങ്ങനെ ഇരു കൈകളും മാറിമാറി 10 തവണ ചെയ്യുക.
പശ്ചിമോത്താനാസനം: കാലുകള്‍ ചേര്‍ത്ത് നീട്ടി ഇരിക്കുക. മുന്നോട്ടു കുനിഞ്ഞ് കൈകള്‍ നീട്ടി കാല്‍പ്പാദത്തില്‍ തൊടുക. നെറ്റി കാല്‍മുട്ടില്‍ തൊടാന്‍ ശ്രമിക്കാം. നിവര്‍ന്ന ശേഷം വീണ്ടും ഇതേ പോലെ ആവര്‍ത്തിക്കുക. 10 തവണ ചെയ്യുക.

ഭുജംഗാസനം: കമിഴ്ന്ന് നീണ്ടു കിടക്കുക. കൈകള്‍ കുത്തി നെഞ്ചും തലയും ഉയര്‍ത്തി നേരേ മുകളിലേക്ക് നോക്കുക. ദീര്‍ഘമായി ശ്വസിച്ചശേഷം വീണ്ടു പഴയതുപോലെ കിടക്കുക. തുടരെത്തുടരെ 10 തവണ ചെയ്യുക.

പാദഉത്താനാസനം: മലര്‍ന്ന് നീണ്ട് കിടക്കുക. കൈകള്‍ ശരീരത്തിന്റെ വശങ്ങളില്‍ ചേര്‍ത്ത് നീട്ടിവെക്കുക. കാലുകള്‍ മാത്രം പതുക്കെ തെല്ല് ഉയര്‍ത്തുക. ഏതാനും നിമിഷം കാലുകള്‍ ഉയര്‍ത്തി നിര്‍ത്തിയ ശേഷം സാവധാനം താഴേക്കു കൊണ്ടുവരിക. 10 തവണ തുടരെ ചെയ്യുക.

മടുപ്പകറ്റാന്‍

വ്യായാമത്തിനു വേണ്ടി പ്രത്യേകിച്ച് സമയം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് ജോലിയുടെ ഇടനേരങ്ങളില്‍ത്തന്നെ ലഘു വ്യായാമത്തിനുള്ള അവസരങ്ങളുണ്ടാക്കാനാവും. ഓഫീസുകളിലും മറ്റും ഒരേ ഇരിപ്പിലിരുന്ന് ജോലിചെയ്യേണ്ടി വരുന്ന വര്‍ക്കാണ് ഇതുവേണ്ടിവരിക. ഓരോ മണിക്കൂറിനും ശേഷം രണ്ടോ മൂന്നോ മിനിറ്റ് എഴുന്നേറ്റു നടന്ന് വിരസതയകറ്റുകയും വ്യായാമം ചെയ്യുകയുമാവാം. ഇങ്ങനെ ചെയ്യാവുന്ന ഏറ്റവും നല്ല വ്യായാമ രീതികളിലൊന്നാണ് പടികയറ്റം. ഓരോ മണിക്കൂറും കഴിയുമ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഒന്നോ രണ്ടോ നില കയറിയിറങ്ങുക. ഈ വേളയില്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുകയോ മറ്റോ ചെയ്യുന്നതും നല്ലതാണ്. ഉച്ചക്കുള്ള ഇടവേളയില്‍ ഊണിനുശേഷം 15 മിനിറ്റ് മിതവേഗത്തില്‍ ചുറ്റി നടക്കുക. വൈകു ന്നേരം ചായയ്ക്കുള്ള ഇടവേളയില്‍ അഞ്ചുമിനിറ്റ് സാമാന്യം വേഗത്തില്‍ നടക്കുക.

മൂന്നു നില വരെയുള്ള പടികള്‍ കയറാന്‍ ലി ഫ്റ്റ് ഉപയോഗിക്കുകയേ അരുത്. ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ വീടിനു തൊട്ടടുത്ത സ്റ്റോപ്പില്‍ നിന്നു കയറാതെ ഒരുസ്റ്റോപ്പു നട ന്നിട്ടു മാത്രം ബസ്സില്‍ കയറുക. ബസ്സിറങ്ങുമ്പോഴും ഒരു സ്റ്റോപ്പു നേരത്തേ ഇറങ്ങി നടക്കുക.സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ വണ്ടി അരകിലോമീറ്ററെങ്കിലും അകലെ പാര്‍ക്ക് ചെയ്ത ശേഷം നടക്കുക.

Tuesday, 23 February 2010

HEALTH NEWS

ആരോഗ്യം മനുഷ്യ ജീവിത ത്തിന്‍റെ പ്രഥാന ഘടകം ആണ് എന്നതില്‍ ആര്‍ക്കും ശംശയം ഉണ്ടാവില്ല,അതുകൊണ്ട് തന്നെ ആരോഗ്യ രംഗത്തെ പുതു പുത്തന്‍ വാര്‍ത്തകളും ലേഖനങ്ങളും ഈ ബ്ലോഗില്‍ ഉള്‍പെടുത്താന്‍ ആഗ്രഹിക്കുന്നു.നിങ്ങള്‍ നിങ്ങളുടെ ആരോഗ്യ രംഗത്തെ പുതു  പുത്തന്‍ വാര്‍ത്തകളും ലേഖനങ്ങളും ഞങ്ങള്‍ക്ക് താഴെ കാണുന്ന വിലാസത്തില്‍ ഇ മയില്‍  ആയി അയച്ചു തരിക.നല്ല ലേഖനങ്ങള്‍ ഈ ബ്ലോഗില്‍ ഉളപെടുത്തുന്നതാണ്.   അയക്കേണ്ട വിലാസം; salim@perinthattiri.com
                                                                                     bavamuthu@gmail.com
നല്ല ഫോട്ടോ കളും അയക്കാവുന്നതാണ്.


(ഒരു ചെറിയ കാര്യം കൂടി.ഈ ബ്ലോഗില്‍ ആദ്യം പോസ്റ്റ്‌ ചെയ്തിരുന്ന ഫോട്ടോകളും ലേഖന ങ്ങളും കാണാന്‍ താഴെ കാണുന്ന വളരെ പഴയ പോസ്റ്റുകള്‍ എന്ന സ്ഥലത്ത് ക്ലിക് ചെയ്യുക.വീണ്ടും വീണ്ടും ക്ലിക് ചെയ്താല്‍ ആദ്യ  പോസ്റ്റ്‌ വരെ എത്താം.
വലിയ  ബ്ലോഗിന്റെ വലതു" പേജുകള്‍" എന്ന ഒരു ഗാട്ജെറ്റ്‌ കൊടുത്തിട്ടുണ്ട്‌ അതിലെ ഹെഡ് ലൈനിലും ക്ലിക് ചെയ്യുക.)

മഞ്ഞപ്പിത്തം വരാതിരിക്കാന്‍ ഡോ.സന്തോഷ് മോഹന്‍

ശുചിത്വക്കുറവിനാല്‍ പകരുന്ന അസുഖമാണ് മഞ്ഞപ്പിത്തം. വെള്ളത്തിലൂടേയും ആഹാരസാധനങ്ങളിലൂടേയുമാണ് ഈ രോഗം ഒരാളിലെത്തുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലുണ്ടാകുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്ന് മറ്റൊരാളിലെത്തുന്നു.


ലക്ഷണങ്ങള്‍

പനി, കഠിനമായ ക്ഷീണം, സന്ധി-പേശി വേദന, കണ്ണുകള്‍ക്ക് മഞ്ഞനിറം, മൂത്രത്തിന് കടുത്ത മഞ്ഞ നിറം, മൂത്രത്തിന്റെ അളവിലെ കുറവ്, വിശപ്പില്ലായ്മ, ഛര്‍ദിക്കാനുള്ള തോന്നല്‍ ഇവയാണ് സാധാരണ ലക്ഷണങ്ങള്‍.

മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്. കരളിന്റെ പ്രവര്‍ത്തന തകരാറുകള്‍മൂലം 'ബിലിറൂബിന്‍' രക്തത്തില്‍ കൂടുന്നതാണ് മഞ്ഞനിറത്തിനു കാരണം. കരളിന്റെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിടുമ്പോള്‍ പിത്തരസം പുറത്തുപോവാതാവുന്നത് മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്നു.


ഭക്ഷണം

മഞ്ഞപ്പിത്തം വന്നാല്‍ എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. കൊഴുപ്പ്, എണ്ണ കൂടുതലുള്ള ഭക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. കരളിന് ആയാസമുണ്ടാകുന്ന ഭപാടില്ല. മദ്യപാനം, പുകവഎന്നിവ തീര്‍ത്തും ഒഴിവാക്കുക. ഇളനീര്‍, പഴച്ചാറുകള്‍ ഇവ നല്ലതാണ്. ധാരാളം വെള്ളം കുടിക്കണം. ഐസ് ക്രീം, ശീതളപാനീയങ്ങള്‍ എന്നിവ ഒഴിവാക്കാം. ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക. തുറന്നുവെച്ച ഭക്ഷണങ്ങളും വല്ലാതെ തണുത്തവയും ഒഴിവാക്കുക.

പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം 20 മിനുട്ടെങ്കിലും തിളപ്പിച്ചതായിരിക്കണം. ജലം ഫില്‍റ്റര്‍ ചെയ്യുന്നതിലൂടെ ബാക്ടീരിയകള്‍ മാത്രമേ നശിക്കൂ. മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസ് നശിക്കണമെങ്കില്‍ വെള്ളം തിളപ്പിക്കുകതന്നെ വേണം. തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി അതില്‍ പച്ചവെള്ളമൊഴിക്കുന്ന ശീലം ഉപേക്ഷിക്കുക. മഞ്ഞപ്പിത്തരോഗികള്‍ക്ക് പ്രത്യേക പാത്രത്തില്‍ ഭക്ഷണം നല്‍കുക. അവ തിളപ്പിച്ച വെള്ളത്തില്‍ കഴുകി അണുവിമുക്തമാക്കുകയും വേണം.

മഞ്ഞപ്പിത്തം പടരാതിരിക്കാന്‍ ശുദ്ധജലസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യണം. മഞ്ഞപ്പിത്തരോഗിയുടെ വസ്ത്രങ്ങള്‍ അണുവിമുക്തമാക്കണം.

ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക. രോഗിയെ സ്​പര്‍ശിക്കുകയാണെങ്കില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം.

വാടക ഗര്‍ഭധാരണം: കുഞ്ഞുങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യാപകം


Tuesday, February 23, 2010
ലണ്ടന്‍: വാടക ഗര്‍ഭധാരണം വഴിയും കൃതൃമ ഗര്‍ഭധാരണം വഴിയും ജനിച്ച കുഞ്ഞുങ്ങളില്‍ സാധാരണ ശിശുക്കളെ അപേക്ഷിച്ച് ഗുരുതര രോഗങ്ങള്‍ക്കുള്ള സാധ്യത ഏറെയെന്ന് ഗവേഷണ ഫലം. ബ്രിട്ടനില്‍ മാത്രം ഇപ്പോള്‍ 260,000 കൃത്രിമ നവജാത ശിശുക്കള്‍ ഉണ്ട്. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) ചികില്‍സ വഴി ജനിച്ച ഈ കുഞ്ഞുങ്ങളില്‍ ഡോ. ആന്‍ഡ്രൂവാന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം നടത്തിയ പ~നത്തിന്റെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ബീജവും അണ്ഡവും ശരീരത്തിനു പുറത്തുവെച്ച് ക്രിതൃമമായി സംയോജിപ്പിച്ചശേഷം ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്ന ചികില്‍സാ രീതിയാണ് ഐ.വി.എഫ്. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ശാരീരിക വളര്‍ച്ച, ആശയ വിനിമയം, ചലനങ്ങള്‍ എന്നിവയില്‍ സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണെന്ന് പ~നം പറയുന്നു. ഇവരില്‍ ഭാവിയില്‍ വന്ധ്യത അടക്കമുള്ള രോഗങ്ങള്‍ക്കും സാധ്യത കൂടുതലാണ്. തൂക്കകുറവ്, പ്രമേഹം, രക്ത സമ്മര്‍ദ വ്യതിയാനം എന്നിവയും ഈ കുഞ്ഞുങ്ങളില്‍ വ്യാപകമായി കാണുന്നു. ജനിതക വൈകല്യങ്ങളും വ്യാപകമാണ്. ഐ.വി.എഫ് ചികില്‍സ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പ്രയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം വേണമെന്ന് ഗവേഷകസംഘം ചൂണ്ടിക്കാട്ടുന്നു.

സൗന്ദര്യത്തിന് ആയുര്‍വേദം

അല്പം ശ്രദ്ധിച്ചാല്‍ സൗന്ദര്യം കൂട്ടാന്‍ ആയുര്‍വേദത്തില്‍ വഴികളുണ്ട്...

ചര്‍മ്മ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ശരിയായ ശുചിത്വപാലനം, ചിട്ടയായ ജീവിതം, ഉചിതമായ ആഹാരക്രമം, ഉറക്കം, വ്യായാമം എന്നിവ ശീലിക്കണം. നല്ല ആരോഗ്യമുള്ള ശരീരത്തിലേ നല്ല സൗന്ദര്യം നിലനില്‍ക്കൂ.

ദിവസേന എണ്ണ തേച്ചുകുളിക്കുന്നത് ചര്‍മ്മത്തിന് മൃദുത്വം നല്‍കുന്നു. ദേഹബലം വര്‍ധിപ്പിക്കുകയും രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. ശരീരത്തില്‍ എണ്ണ തേക്കുമ്പോള്‍ത്തന്നെ ചെവിയില്‍ ഓരോ തുള്ളി എണ്ണ ഉറ്റിക്കണം. കൂടാതെ കാല്‍പാദത്തിനടിവശത്തും എണ്ണ തേക്കണം. മുഖം മിനുക്കുന്നതിനും നരകള്‍ ബാധിക്കാതിരിക്കാനും ദിവസവും അണുതൈലം രണ്ടുതുള്ളി മൂക്കില്‍ ഉറ്റിച്ചാല്‍ മതി (നസ്യം). സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ വെളുത്തുള്ളി, തേന്‍, മഞ്ഞള്‍ എന്നിവ നിത്യജീവിതത്തിന്റെ ഭാഗമാക്കാം. 

വെളുത്തുള്ളി

സൗന്ദര്യം പ്രദാനം ചെയ്യാനും സന്താനലബ്ധിക്കും വെളുത്തുള്ളി ഉത്തമമാണ്. എല്ലാ രസങ്ങളും ചേര്‍ന്നതാണ് വെളുത്തുള്ളി. സാധാരണ ജലദോഷം മുതല്‍ പ്ലേഗ് വരെ ഭേദപ്പെടുത്തുന്ന ഔഷധഗുണം ഇതിനുണ്ട്. ഇത് ശക്തിയുള്ള പ്രാകൃതി ആന്റിബയോട്ടിക് ആണ്.

ആയുസ്സ് വര്‍ധിപ്പിക്കാനും യൗവനം നിലനിര്‍ത്താനും തലമുടിയുടെ വളര്‍ച്ചയ്ക്കും സ്ത്രീകളില്‍ സ്തന ഭംഗിക്കും വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. വെളുത്തുള്ളി ദിവസേന കഴിക്കുന്നത് ആരോഗ്യവും ബുദ്ധിയും വര്‍ദ്ധിപ്പിക്കും. വെളുത്തുള്ളിയുടെ ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ കാലം ധനു-മകരമാസമാണ്. ശൈത്യകാലത്ത് കഫം വര്‍ധിക്കും. ഈ സമയത്ത് ശരീരബലം കൂട്ടാന്‍ വെളുത്തുള്ളി സഹായിക്കും.ഗര്‍ഭിണികള്‍ വെളുത്തുള്ളി കഴിക്കുന്നത് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. കാരണം വെളുത്തുള്ളിക്ക് ഉഷ്ണ സ്വഭാവമാണ്. ഇത് ഗര്‍ഭപാത്രം സങ്കോചിക്കാന്‍ ഇടയാക്കും.
തേന്‍
ഹൃദയപേശികള്‍ക്ക് ബലം നല്‍കാന്‍ തേന്‍ നല്ലതാണ്. ചര്‍മ്മസൗന്ദര്യത്തിനും തേന്‍ ഉപകരിക്കും. തേന്‍ പുരട്ടുന്നത് ചര്‍മ്മം മൃദുവാവാനും തിളങ്ങാനും സഹായിക്കും. കരിയും തേനും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് പല്ലുതേച്ചാല്‍ പല്ലിന് നല്ല വെണ്‍മ കിട്ടും.
രണ്ടു ടീ സ്​പൂണ്‍ തേന്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് ഉറങ്ങാന്‍ നേരത്ത് കഴിക്കുന്നത് സുഖനിദ്ര നല്‍കും. തേന്‍ ചൂടാക്കി കഴിക്കരുത്. തേന്‍ ചൂടാക്കിയോ നെയ്യിനൊപ്പമോ കഴിച്ചാല്‍ അത് വിഷത്തിന് തുല്യമാണ്. അതിസാരത്തിനും ഇടയാക്കും. 
മഞ്ഞള്‍
മുഖത്തെ രോമങ്ങള്‍ മാറ്റാനും മുഖകാന്തി വര്‍ധിപ്പിക്കാനും കറുത്തപാടുകളും മുഖക്കുരുവും മാറാനും മഞ്ഞള്‍ നല്ല മരുന്നാണ്.കരളിന്റെ ശുദ്ധീകരണം, കൊളസ്‌ട്രോള്‍ അളവിന്റെ സന്തുലനം, അലര്‍ജിക്കെതിരെ പ്രതിരോധം, ദഹനത്തിന് ആക്കംകൂട്ടല്‍, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കല്‍, ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കല്‍ അങ്ങനെ മഞ്ഞളിന്റെ ഗുണങ്ങള്‍ ഏറെയാണ്. കൂടാതെ സ്ത്രീകളില്‍ പ്രത്യുത്പാദന അവയവങ്ങളുടെ പ്രവര്‍ത്തനം ക്രമീകരിക്കാനും ഗര്‍ഭാശയത്തെയും മുലപ്പാലിനെയും ശുദ്ധീകരിക്കാനും മഞ്ഞള്‍ ഉപകരിക്കും. പുരുഷന്‍മാരില്‍ ബീജോത്പാദനത്തിനും മഞ്ഞള്‍ സഹായിക്കുന്നു.

മുഖത്ത് രോമങ്ങളുള്ളവര്‍ മഞ്ഞള്‍ അരച്ച് രാത്രി കിടക്കുമ്പോള്‍ കട്ടിയില്‍ മുഖത്ത് തേച്ച് കിടക്കുക. രാവിലെ ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. പച്ചപപ്പായയും മഞ്ഞളും ചേര്‍ത്ത് അരച്ച് തേച്ചാലും മതി. കസ്തൂരി മഞ്ഞളും പാല്‍പ്പാടയും ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്. മഞ്ഞളും ചെറുപയറും തെച്ചിപ്പൂവും ചേര്‍ത്ത് അരച്ച് പാല്‍ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്ത് പുരട്ടുന്നത് മുഖകാന്തി വര്‍ധിപ്പിക്കും. വേപ്പിലയും മഞ്ഞളും ചേര്‍ത്ത് നന്നായി അരച്ച് മുഖത്ത് തേക്കുന്നതും മുഖത്തിന് തിളക്കം നല്‍കും. രക്തചന്ദനവും കസ്തൂരിമഞ്ഞളും കൂട്ടിയരച്ച് തേച്ചാലും മുഖശോഭ വര്‍ധിക്കും. 
മുഖകാന്തിയ്ക്ക് വഴികള്‍
വെള്ളരിക്ക നീര്, പപ്പായ തുടങ്ങിയ ഫലങ്ങളില്‍ ഒന്നെടുത്ത് മുഖത്ത് തേച്ചുപിടിപ്പിച്ച ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയണം. ചെറുചൂടുവെള്ളമാണ് ഇതിന് ഉപയോഗിക്കേണ്ടത്.

തുളസിയില നീര് തുടര്‍ച്ചയായി മുഖത്തുപുരട്ടുന്നതും മുഖകാന്തിയുണ്ടാക്കും.

ചന്ദനവും കര്‍പ്പൂരവും ചേര്‍ത്ത് കിടക്കാന്‍ നേരത്ത് മുഖത്ത് പുരട്ടുക

കാബേജ് അരച്ചെടുത്ത് ഒരു ടീസ്​പൂണ്‍ തേനും അര ടീസ്​പൂണ്‍ യീസ്റ്റും ചേര്‍ത്ത് 20 മിനിട്ടുനേരം മുഖത്ത് തേച്ചുപിടിപ്പിക്കുക. തുടര്‍ന്ന് കഴുകിക്കളയാം. സ്ഥിരമായി ചെയ്താല്‍ മുഖത്തെ ചുളിവുകള്‍ അപ്രത്യക്ഷമാകും.

ഒലിവെണ്ണയില്‍ ഉലുവ അരച്ചുചേര്‍ത്ത് 10 മിനിട്ട് മുഖത്തുവെച്ച ശേഷം ചെറിയ ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. മുഖകാന്തിക്കൊപ്പം ചര്‍മ്മം മൃദുവാകുകയും ചെയ്യും.

ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.

കുറച്ചുവെള്ളത്തില്‍ ഈന്തപ്പഴം/ ഉണക്കമുന്തിരി തലേദിവസം രാത്രി ഇട്ടുവെച്ച് പിറ്റെ ദിവസം രാവിലെ പിഴിഞ്ഞെടുത്ത് ചാറ് കുടിക്കുന്നതും ചര്‍മ്മത്തിന് ഗുണം ചെയ്യും. 

ഡോ.പി.കമലം
റിട്ട.ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദം

എയ്ഡ്‌സ് പകരുന്നത് തടയാനാവുമെന്ന് റിപ്പോര്‍ട്ട്


ജൊഹാനസ്ബര്‍ഗ്: എച്ച്.ഐ.വി ബാധിതരെ കൃത്യമായി വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ആന്റി റിട്രോവൈറല്‍ മരുന്നുകള്‍ (എ.ആര്‍.ടി' ഉപയോഗിച്ച് കര്‍ശനമായി ചികില്‍സിക്കുകയും ചെയ്താല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ എയ്ഡ്‌സ് പകരുന്നത് തടയാനാവുമെന്ന് റിപ്പോര്‍ട്ട്. ലോക പ്രശസ്ത എച്ച്.ഐ.വി ഗവേഷകന്‍ ഡോ. ബ്രയന്‍ വില്യംസാണ് ഇക്കാര്യം അറിയിച്ചത്. സൗത്ത് ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ എപിഡെമോളജിക്കല്‍ മോഡലിങ് ആന്‍ഡ് അനാലിസിസില്‍ നടത്തിയ ഗവേഷണത്തിലാണ് എയ്ഡ്‌സ് രോഗ ചികില്‍സയില്‍ ദൂര വ്യാപക ഫലങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ പദ്ധതി മുന്നോട്ടു വെച്ചത്. സാന്റിയാഗോയില്‍ അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സ് സമ്മേളനത്തിലാണ് അദ്ദേഹം ശുഭപ്രതീക്ഷ നല്‍കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
എച്ച്.ഐ.വി ബാധിതരെയും ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കയിലെ എച്ച്.ഐ.വി ബാധിത പ്രദേശങ്ങളിലെ ആയിരം പേരെ ഉള്‍ക്കൊള്ളിച്ച് ഇതിനുള്ള ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങും.  ഡര്‍ബനിനടുത്ത് സോം ഖേലെയിലാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുക. അമേരിക്കയിലെ എയ്ഡ്‌സ് രോഗികള്‍ കൂടുതലുള്ള പ്രദേശങ്ങളിലും സമാനമായ പരീക്ഷണപദ്ധതി നടപ്പാക്കും.
ആന്റി റിട്രോവൈറല്‍ ചികില്‍സ (എ.ആര്‍.ടി) പദ്ധതി കൃത്യമായി നടപ്പാക്കിയാല്‍ 40 വര്‍ഷത്തിനകം എയ്ഡ്‌സിനെ ഭൂമുഖത്തുനിന്ന് തുരത്താമെന്ന് അദ്ദേഹം പറഞ്ഞു. എ.ആര്‍.ടിയിലൂടെ എയ്ഡ്‌സ് രോഗിയുടെ ജീവന്‍ രക്ഷിക്കുക മാത്രമല്ല, പകരുന്നത് തടയുകകൂടിയാണ് ലക്ഷ്യമെന്ന് വില്യംസ് പറയുന്നു. 
രോഗിയുടെ രക്തത്തില്‍ എച്ച്.ഐ.വി വൈറസിന്റെ സാന്ദ്രത കുറക്കുകയാണ് എ.ആര്‍.ടി ചികില്‍സയിലൂടെ ചെയ്യുന്നത്. രോഗം പകര്‍ത്താനുള്ള ശരീരത്തിന്റെ ശേഷിയെയും ഇത് കുറക്കുന്നു. എ.ആര്‍.ടി രോഗിയുടെ ശരീരത്തിലെ എച്ച്.ഐ.വി സാന്ദ്രത 10,000 മടങ്ങ് കുറക്കുന്നു. 25 മടങ്ങോളം സാംക്രമികശേഷിയാണ് ഇതിലൂടെ കുറയുന്നത്.
'ജീവന്‍ രക്ഷിക്കാന്‍ മാത്രം ചികില്‍സിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ എയ്ഡ്‌സ് ചികില്‍സയുടെ കുഴപ്പം. പകര്‍ച്ച തടയാന്‍ നാമൊന്നും ചെയ്യുന്നില്ല' ഫവില്യംസ് പറയുന്നു. ആഗോളതലത്തില്‍ എ.ആര്‍.ടി കൃത്യമായി പിന്തുടര്‍ന്നാല്‍ 10 വര്‍ഷത്തിനകം പുതിയ എച്ച്.ഐ.വി രോഗി ഉണ്ടാവാനുള്ള സാധ്യത 95 ശതമാനം കുറക്കാമെന്ന് പ~നം വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. രോഗബാധിതനായി ഒരു വര്‍ഷത്തിനകം എ.ആര്‍.ടി ചികില്‍സക്ക് വിധേയനാവുന്ന രോഗിയില്‍നിന്ന് രോഗം പകരാനുള്ള സാധ്യത പത്തു മടങ്ങ് കുറയും. ഇങ്ങനെ പടരാനുള്ള സാധ്യത കുറച്ചുകൊണ്ടുവന്ന് ക്രമേണ എയ്ഡ്‌സിനെ തുരത്താനാവും.ചികില്‍സ ലഭിക്കാത്ത ഒരു എച്ച്.ഐ.വി രോഗി ശരാശരി 10 വര്‍ഷംവരെ  ജീവിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. ഇതിനകം അഞ്ചുമുതല്‍ പത്തുവരെ പേര്‍ക്ക് ഇത് പകര്‍ത്താനുള്ള സാധ്യതയുമുണ്ട് -വില്യംസ് പറയുന്നു. 

Sunday, 21 February 2010

ഒരു അറിയിപ്പ്


നമ്മുടെ മെയിന്‍ ബ്ലോഗ്‌ ആയ ഈ ബ്ലോഗിന്റെ ലിങ്ക് പലര്‍ക്കും ബുദ്ധി മുട്ടുണ്ടാക്കുന്നു എന്ന് പലരും അഭിപ്രായ പെട്ടതിനാല്‍ ഇതിനോടനുബന്ത മായി മറ്റൊരു ബ്ലോഗ്‌ വളരെ പെട്ടന്ന് ബ്ലോഗിലെതാനുള്ള ലിങ്കില്‍ രൂപ പെടുത്തിയിരിക്കുന്നു.ഈ ബ്ലോഗിന്റെ സബ് ആയി ആ ബ്ലോഗിലും നമ്മുടെ ക്ലിനിക്കിന്റെ കൂടുതല്‍ വിവരങ്ങളും ഫോട്ടോ കളും ആഡ് ചെയ്തിട്ടുണ്ട്.ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.അതില്‍ ക്ലിക്ക് ചെയ്‌താല്‍ ഉടനെ അടുത്ത ബ്ലോഗില്‍   എത്താം.ബുദ്ധിമുട്ടിച്ചതിന് ക്ഷമ ചോതിക്കുന്നു.
ലിങ്ക്http://badrtamam.blogspot.com/
http://badrtamam.blogspot.com/                                                       സാലിം പടിഞ്ഞാറെതില്‍
                                                                                      ( EMAIL I.D) salim@perinthattiri.com

വരുന്നു കൊഴുപ്പില്ലാ ചോക്കലേറ്റ്


NEWS



ലണ്ടന്‍: 60 ശതമാനത്തോളം വെള്ളം; രുചി സാധാരണ ചോക്കലേറ്റിന് സമാനവും. വാട്ടര്‍ ചോക്കലേറ്റ് എന്ന പേരില്‍ ബ്രിട്ടനിലെ ബിര്‍മിംഹാം യൂനിവേഴ്സിറ്റി ഗവേഷകരാണ് കൊഴുപ്പില്ലാത്ത പുതിയ ചോക്കലേറ്റിന് രൂപം നല്‍കിയത്. ചോക്കലേറ്റ് നിര്‍മിക്കുന്ന കോക്കോപ ബട്ലര്‍ ക്രിസ്റ്റലുമായി ജല തന്മാത്രകള്‍ ഇണക്കി ചേര്‍ത്താണ് ഇത് നിര്‍മിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. അമിതമായി കൊഴുപ്പടങ്ങിയ ചോക്കലേറ്റ് തീറ്റ മൂലം ബ്രിട്ടനിലെ 17 ശതമാനം കുട്ടികളും പൊണ്ണത്തടിയന്മാരാവുന്ന പ്രവണതയെ ചെറുക്കാനുള്ള നടപടിയിലൊന്നാണ് ഈ സംരംഭമെന്ന് ഗവേഷകര്‍ പറയുന്നു.

'ഗര്‍ഭിണികള്‍ രണ്ടാള്‍ക്കുള്ളത് തിന്നേണ്ട'


NEWS'



ലണ്ടന്‍: ഗര്‍ഭിണികള്‍ രണ്ടുപേര്‍ക്കുള്ള ഭക്ഷണം കഴിക്കണമെന്ന നാട്ടുവഴക്കത്തില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ക്ലിനിക്കല്‍ എക്സലന്റ് പുറത്തിറക്കിയ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഗര്‍ഭിണികള്‍ ആദ്യത്തെ ആറുമാസം വരെ ഭക്ഷണക്രമത്തില്‍ ഒരു മാറ്റവും വരുത്തേണ്ടതില്ല. അമിത കൊഴുപ്പുള്ള പാലും കുടിക്കേണ്ട ^ഇതില്‍ പറയുന്നു. അവസാന മൂന്നു മാസങ്ങളില്‍ 200 കലോറി ഊര്‍ജം ലഭിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ അമിതമായി ഉള്‍പ്പെടുത്തിയാല്‍ മതി. ഒരു സാന്റ്വിച്ച് അധികം കഴിച്ചാല്‍ ഇത്രയുമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസവത്തോടെ അമ്മമാര്‍ അമിത വണ്ണമുള്ളവരായി തീരുന്ന പ്രവണത വര്‍ധിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഈ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.  പ്രസവ ശേഷം വണ്ണം കുറയാന്‍ സമയമെടുക്കും. ശാരീരിക പ്രവര്‍ത്തനങ്ങളും തൂക്കക്കു

ഗര്‍ഭിണികള്‍ രണ്ടാള്‍ക്കുള്ളത് തിന്നേണ്ട'

'ഗര്‍ഭിണികള്‍ രണ്ടാള്‍ക്കുള്ളത് തിന്നേണ്ട'


ലണ്ടന്‍: ഗര്‍ഭിണികള്‍ രണ്ടുപേര്‍ക്കുള്ള ഭക്ഷണം കഴിക്കണമെന്ന നാട്ടുവഴക്കത്തില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ക്ലിനിക്കല്‍ എക്സലന്റ് പുറത്തിറക്കിയ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഗര്‍ഭിണികള്‍ ആദ്യത്തെ ആറുമാസം വരെ ഭക്ഷണക്രമത്തില്‍ ഒരു മാറ്റവും വരുത്തേണ്ടതില്ല. അമിത കൊഴുപ്പുള്ള പാലും കുടിക്കേണ്ട ^ഇതില്‍ പറയുന്നു. അവസാന മൂന്നു മാസങ്ങളില്‍ 200 കലോറി ഊര്‍ജം ലഭിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ അമിതമായി ഉള്‍പ്പെടുത്തിയാല്‍ മതി. ഒരു സാന്റ്വിച്ച് അധികം കഴിച്ചാല്‍ ഇത്രയുമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസവത്തോടെ അമ്മമാര്‍ അമിത വണ്ണമുള്ളവരായി തീരുന്ന പ്രവണത വര്‍ധിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഈ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.  പ്രസവ ശേഷം വണ്ണം കുറയാന്‍ സമയമെടുക്കും. ശാരീരിക പ്രവര്‍ത്തനങ്ങളും തൂക്കക്കു

Saturday, 20 February 2010

ഇതിലെ വരുന്നവരോട് ഒരു വാക്ക്.

ഞങ്ങളുടെ ക്ലിനിക്‌ ന്‍റെ പൂര്‍ണ വിവരം അറിയാന്‍ ബ്ലോഗ്‌ ന്‍റെ താഴെ വലതു ഭാഗത്ത്‌ കാണുന്ന ബ്ലോഗ്‌ ആര്‍കേവില്‍ കാണുന്ന ഹെഡ് ലൈനില്‍ ക്ലിക് ചെയ്യുക.നിങ്ങളുടെ അഭിപ്രായം രേഖ പെടുത്താനുള്ള സൌകര്യവും അതില്‍ ഉണ്ടായിരിക്കുo.

സ്വാഗതം........സ്വാഗതം..............സ്വാഗതം

PRINCE IQAMA BALADIYA MEDICAL CENTRE


MODERN DENTEL CLINIC

THANKS..........ALL JEDDAH RESIDENTS

കഴിഞ്ഞ 8 വര്‍ഷ ക്കാലം നിങ്ങളുടെ ഹൃദയ സ്പന്തനം തൊട്ടറിഞ്ഞ ബദര്‍ അല്‍ തമാം പൊളി ക്ലിനിക്കിനെ സമ്പൂര്‍ണ സംതൃപ്തി യോടെ ഒരു ജനകീയ ഫാമിലി പോളിക്ലിനിക് ആയി അംഗീകരിച്ച നിങ്ങളോടുള്ള കടപ്പാടുകള്‍ വാക്കുകള്‍ക്കു അതീത മാണ്‌.തുടര്‍ന്നും എന്നും ചികിത്സ ക്കൊപ്പം കാരുന്ന്യവുംഞങ്ങള്‍ ഉറപ്പു നല്‍കുന്നു.   
We are accept Medical Insurance Cards

BADR TAMAM POLY CLINIC


WE ARE COMPLETING 8 YEARS OF SUCCSSFUL HEALTH SEVICE TO THE JEDDAH RESIDENTS.REILIEVING THOUSENDS OF PATTIENTS WITH GREAT CARE AND HIGHEST QUALITY OF MEDICAL SERVICE PROVIDED AT A VERY LOW COST.WE BELIEVE THAT IS WHAT HELPED US TO EARN THEIR TRUST IN THESE YEARS

WELCOME TO BADR AL THAMAAM POLY CLINIC

THANKS DR.M.K MUNEER SAHIB


ഞങ്ങളുടെ ക്ലിനിക് ഉദ്ഗാടനം ചെയ്തത് അന്നത്തെ കേരള പൊതു മരാമത് മന്ത്രി ഡോ:എം.കെ മുനീര്‍ സാഹിബ് ആയിരുന്നു.അദ്ദേഹത്തിന് ഞങ്ങളുടെ സ്നേഹം നിറഞ്ഞ നന്ദി അറീക്കുന്നു.

ഞങ്ങളെ കുറിച്ച് അല്‍പ്പം.

സ്നേഹതോടെ യുള്ള ഞങ്ങളുടെ പരിചരണം നിങ്ങളുടെ മനസ്സിന് ശാന്തി യും സമാധാനവും  വും രോഗ ശമന വും നല്കിയേക്കാം.ചിലവേറിയ നിങ്ങളുടെ ജീവിത ത്തിനു ചെലവ് കുറഞ്ഞ ചികിത്സ നിങ്ങള്ക്ക് ആശ്വാസ മേകിയെക്കാം.കാരണം ജിദ്ദയിലെ പ്രവാസികള്‍ക്ക് ചെലവ് കുറഞ്ഞ ചികിത്സാ രീതി പരിജയ പെടുത്തിയത് ഞങ്ങളാണ്.ഞങ്ങളുടെ അമരക്കാരന്‍ കെ.ടി റബീഉള്ള യാണ്

നമ്മുടെ ലോകം രോഗി യുടെതെന്നും ,ശുശ്രൂഷക ന്റെതെന്നുമായി വേറിട്ട്‌ നില്‍ക്കുന്നില്ല.എല്ലാവരും മുറിയെട്ടവരാണ്.നമുക്കാവശ്യം സാന്ത്വന മാണ്‌,ദശാബ്ദങ്ങള്‍ നിങ്ങള്‍ അനുഭവിച്ചറിഞ്ഞ സാന്ത്വനതിലൂടെ ,ആയൂരാരോഗ്യത്തിന്റെ പുതിയ വാഗ്ദാനങ്ങള്‍ നിങ്ങള്ക്ക് ലഭിക്കുവാന്‍ വിവിത പാകെജുകള്‍ ഞങ്ങള്‍ നിങ്ങളുടെ മുന്നില്‍ ആത്മാര്‍ഥത യോടെ സമര്‍പ്പിക്കുന്നു.

DIROCTORS (BADR TAMAM POLY CLINIC)

Waiting Room For Pations

DENTAL CARE AND CURE

OUR SPECIALTY DOCTORS

OUR DOCTORS

OUR SPECIALITY

BADR TAMAM POLY CLINIC

BADAR AL THAMAM POLY CLINIC-SHARAFIYYA-JEDDAH.



ഞങ്ങളുടെ ഡിപ്പാര്‍ട്ട് മെന്റുകള്‍.

INTERNAL MEDICINE 

GENARAL MEDICINE 

DERMATTOLAGY 

GYNACOLOGY

PEADIATRIC 

RADIOLOGY

OPTHALMOLOGY 

PATHOLOGY

DENTAL DEPPART MENT

E.N.T

X-RAY

E.C.G

LABORATORY




വിശാല മായ സൌകര്യ തോടെ ഒരുക്കി യിരിക്കുന്ന അത്യതുനിക ഇഖാമ ബലദിയ മെഡിക്കല്‍ സെന്റര്‍ .

മരുന്നുകള്‍ക്ക് ഹബീബ് ഫാര്‍മസി