മഹത്‌മൊഴികള്‍

BADR TAMAM POLY CLINIC

BADR TAMAM POLY CLINIC

WELCOME TO BADR TAMAM POLY CLINIC

We,the staff and management at BADR AL TAMAM POLY CLINIC have been close to 8 years.It is beyond words the commitment we have towards you for making BADR AL TAMAM your own family clinic.We continued to serve you and extend total healthcare to you and your family with all respect to your demands.

കഴിഞ്ഞ എട്ടു വര്‍ഷക്കാലം നിങ്ങളുടെ ഹൃദയ സ്പന്ദനം തൊട്ടറിഞ്ഞ ബദര്‍ അല്‍ താമമിനെ സമ്പൂര്‍ണ സംപ്ത്രിപ്തി യോടെ ഒരു ജനകീയ ഫാമിലി പോളി ക്ലിനിക്‌ ആയി അംഗീകരിച്ച നിങ്ങളോടുള്ള കടപ്പാട് വാക്കുകള്‍ക്കു അതീത മാണ്.തുടര്‍ന്നും എന്നും ചികിത്സക്കൊപ്പം കാരുന്ണ്യവും ഞങ്ങള്‍ ഉറപ്പു തരുന്നു.

Saturday, 6 March 2010

സന്തോഷം ഹൃദയാരോഗ്യത്തിന്‌

ചെറിയ കാര്യങ്ങളില്‍പ്പോലും 
സന്തോഷിക്കാന്‍ കഴിയുന്നവര്‍ക്ക് 
വീണ്ടും ആഹ്ലാദിക്കാനൊരു വാര്‍ത്ത. 
ജീവിതത്തില്‍ സദാ അസംതൃപ്തി 
പ്രകടിപ്പിക്കുന്നവരേക്കാള്‍ ആരോഗ്യമുള്ള 
ഹൃദയമായിരിക്കും നിങ്ങളുടേത്. 
ചുറ്റുമുള്ള കാര്യങ്ങളില്‍ ജിജ്ഞാസയും 
ഒപ്പം സംതൃപ്തിയുമാണ് ഹൃദയാരോഗ്യത്തെ 
പോഷിപ്പിക്കുന്ന ഘടകങ്ങളിലൊന്ന് 
എന്ന് കണ്ടെത്തിയത് കൊളംബിയ 
സര്‍വകലാശാലയിലെ ഗവേഷകരാണ്.

സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ 
നിരന്തരം ചെയ്യുന്നവര്‍ക്ക് 
ഹൃദയാഘാതമോ, 
ഹൃദയധമനികളെ ബാധിക്കുന്ന 
മറ്റ് രോഗങ്ങളോ വരാന്‍ 
സാധ്യതക്കുറവാണെന്നാണ് പഠനം 
വ്യക്തമാക്കുന്നത്. 1739 പേരില്‍ 
പത്ത് വര്‍ഷം നടത്തിയ പഠനങ്ങളാണ് 
കൊളംബിയ സര്‍വകലാശാലയിലെ 
സെന്റര്‍ ഫോര്‍ ബിഹേവിയറല്‍ 
ആന്‍ഡ് കാര്‍ഡിയോവാസ്‌കുലാര്‍ 
ഹെല്‍ത്തിലെ ഗവേഷകരെ ഇക്കാര്യം 
ബോധ്യപ്പെടുത്തിയത്. എളുപ്പത്തില്‍ 
സന്തോഷിക്കുന്നവരില്‍ നല്ല ഉറക്കം 
തുടങ്ങി ഹൃദയാരോഗ്യത്തെ 
പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ 
നല്ല ശീലങ്ങള്‍ കണ്ടുവരുന്നതായും 
പഠനം വ്യക്തമാക്കുന്നു.

ഒരു ദശാബ്ദക്കാലത്തെ നിരീക്ഷണ 
കാലയളവില്‍ സന്തോഷവും 
സംതൃപ്തിയും കൂടുതലായുള്ളവരില്‍ 
ഹൃദ്രോഗസാധ്യത 22 ശതമാനം 
കുറഞ്ഞതായാണ് കണ്ടെത്തിയത്.
.ഇതിനെ സാധൂകരിക്കുന്ന നിരീക്ഷണമാണ് 
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ 
കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ. ഗ്രെഗ് 
സി എഫ്. നല്‍കുന്നത്.വിഷാദം ആകാംക്ഷ,
കോപം എന്നിവ ഹൃദ രോഗം വര്‍ദ്ദിപ്പിക്കാന്‍
കാരണ മാകും.
മുന്‍പ് ബ്രിട്ടനിലെ നാഷണല്‍ അക്കാദമി 
ഓഫ് സയന്‍സസ് നടത്തിയ പഠനത്തിലും 
സമാനമായ കാര്യങ്ങള്‍ കണ്ടെത്തിയിരുന്നു. 
സന്തോഷവാന്മാരായി ഇരിക്കുന്നവരില്‍ 
മാനസികപിരിമുറുക്കം ഉണ്ടാക്കുന്ന 
ഹോര്‍മോണ്‍- കോര്‍ട്ടിസോളിന്റെ സാന്നിധ്യം 
കൂടുതലാണെന്നായിരുന്നു പഠനഫലം.2010-ല്‍ 
ലോകത്തെ ഹൃദ്രോഗികളില്‍ പകുതിയിലധികം 
ഇന്ത്യയിലായിരിക്കുമെന്ന് ലാന്‍സെറ്റ് ജേര്‍ണല്‍ 
രണ്ടുവര്‍ഷം മുന്‍പുതന്നെ മുന്നറിയിപ്പ് തന്നിരുന്നു.
സന്തോഷഭരിതമാക്കാം മനസ്സും ജീവിതവും

ജീവിതത്തില്‍ സന്തോഷം കണ്ടെത്താനുള്ള ചില 
നിര്‍ദേശങ്ങള്‍ വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നു.

* ശാശ്വതമായ സന്തോഷം വിജയങ്ങളില്‍ 
നിന്ന് മാത്രം ലഭിക്കുന്നില്ല.
* സമയത്തെ നിയന്ത്രിക്കാന്‍ പഠിക്കുക.
* എല്ലാ പ്രവൃത്തിയും സന്തോഷത്തോടെ ചെയ്യുക.
* നിങ്ങളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്ന 
ജോലിയില്‍ ഏര്‍പ്പെടുക.
* ജോലിക്കൊപ്പം വിശ്രമത്തിന് മതിയായ 
സമയം കണ്ടെത്തുക.
* സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും മുന്‍ഗണന നല്‍കുക.
* നിങ്ങളെന്താണോ, അതില്‍ സംതൃപ്തനായിരിക്കുക.
* ജീവിതത്തിന്റെ ഭിന്നമേഖലകളില്‍ നിങ്ങളുടെ 
പങ്കാളിത്തമുണ്ടാക്കാന്‍ ശ്രമിക്കുക.
* സ്വയം അറിയാന്‍ ശ്രമിക്കുക.
* പ്രതീക്ഷാനിര്‍ഭരമായ കാര്യങ്ങളുമായി 
ജീവിതത്തെ ബന്ധിപ്പിക്കുക.

No comments: