Wednesday, March 17, 2010
ബര്‍ലിന്‍: ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ക്കുണ്ടാകുന്ന ലൈംഗിക
ശേഷിക്കുറവ് മരണത്തില്‍ കലാശിച്ചേക്കാവുന്ന ഹൃദയാഘാതത്തിന്റെ
മുന്നോടിയാകാമെന്ന് പഠനം.
ഹൃദ്രോഗമുള്ള 1519 പുരുഷന്മാരില്‍ നടത്തിയ പഠനമനുസരിച്ച് ലൈംഗിക
ശേഷിക്കുറവുള്ളവര്‍ക്ക് മറ്റുള്ളവരേക്കാള്‍ രണ്ടിരട്ടി ഹൃദയാഘാത സാധ്യതയുണ്ട്.
യൂനിവേഴ്സിറ്റി ഓഫ് സാര്‍ലന്‍ഡില്‍ നടന്ന പഠനത്തിന്റെ പൂര്‍ണരൂപം പ്രമുഖ
ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൈംഗിക ശേഷിക്കുറവുള്ളവര്‍
ഹൃദ്രോഗ സംബന്ധമായ പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്.
പഠനസംഘത്തിന്റെ തലവനായ മിഷേല്‍ ബോം ലൈംഗിക ശേഷിക്കുറവിന്
മരുന്ന് കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ പരിശോധന അനിവാര്യമാണെന്ന് വ്യക്തമാക്കി.
ഇതുസംബന്ധിച്ച് നേരത്തേ ഗവേഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും പുതിയ കണ്ടെത്തല്‍
പഴയ നിഗമനങ്ങളെ കൂടുതല്‍ ശരിവെക്കുന്നതാണെന്ന് ബിര്‍മിങ് ഹാം സര്‍വകലാശാലയിലെ
പ്രഫസര്‍ റിച്ചാര്‍ഡ് ഹോബ്സ് പറഞ്ഞു.
No comments:
Post a Comment