മഹത്‌മൊഴികള്‍

BADR TAMAM POLY CLINIC

BADR TAMAM POLY CLINIC

WELCOME TO BADR TAMAM POLY CLINIC

We,the staff and management at BADR AL TAMAM POLY CLINIC have been close to 8 years.It is beyond words the commitment we have towards you for making BADR AL TAMAM your own family clinic.We continued to serve you and extend total healthcare to you and your family with all respect to your demands.

കഴിഞ്ഞ എട്ടു വര്‍ഷക്കാലം നിങ്ങളുടെ ഹൃദയ സ്പന്ദനം തൊട്ടറിഞ്ഞ ബദര്‍ അല്‍ താമമിനെ സമ്പൂര്‍ണ സംപ്ത്രിപ്തി യോടെ ഒരു ജനകീയ ഫാമിലി പോളി ക്ലിനിക്‌ ആയി അംഗീകരിച്ച നിങ്ങളോടുള്ള കടപ്പാട് വാക്കുകള്‍ക്കു അതീത മാണ്.തുടര്‍ന്നും എന്നും ചികിത്സക്കൊപ്പം കാരുന്ണ്യവും ഞങ്ങള്‍ ഉറപ്പു തരുന്നു.

Sunday, 28 March 2010

ആര്‍ത്തവകാല വേദന ചെറുക്കാന്‍ പുതിയ ഗുളിക

കാലിഫോര്‍ണിയ: ആര്‍ത്തവ കാലത്തെ കാഠിന്യമേറിയ വേദനയില്‍ നിന്ന് 
സ്ത്രീകള്‍ക്ക് രക്ഷ നല്‍കാന്‍ പുതിയ ഗുളിക കണ്ടെത്തി. സതാംപ്റ്റണ്‍ 
കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരുന്നു കമ്പനിയായ വാന്‍ഷ്യ 
തെറാപ്യൂട്ടിക്സിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. നാല് 
വര്‍ഷത്തിനകം ഈ ഗുളിക വിപണിയില്‍ എത്തിക്കാനാവുമെന്ന് 
കാലിഫോര്‍ണിയയില്‍ നടന്ന അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി 
കോണ്‍ഫറന്‍സിനിടെ കമ്പനി വക്താവ് അറിയിച്ചു.
ആര്‍ത്തവ സമയത്തിന് തൊട്ടു മുമ്പ് ഇത് കഴിച്ചാല്‍ ക്രമേണ വേദന 
പൂര്‍ണമായി  ഇല്ലാതാവുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 
ഗര്‍ഭപാത്രത്തിലെ പേശീ ചലനം നിയന്ത്രിക്കുന്ന ഹോര്‍മോണായ 
വാസോപ്രസിന്റെ തോത് കുറക്കുന്നതാണ് ഈ ഗുളിക.  ഒരു ചെറു 
സംഘം സ്ത്രീകളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നെന്നും  
പാര്‍ശ്വഫലങ്ങള്‍ ഉണ്ടായില്ലെന്നും   നിര്‍മാതാക്കള്‍ പറഞ്ഞു.  100 ബ്രിട്ടീഷ്,  
അമേരിക്കന്‍ സ്ത്രീകളില്‍ മരുന്നു പരീക്ഷണം നടന്നു വരുന്നതായും 
ഈ വര്‍ഷം അവസാനത്തോടെ ഇതിന്റെ ഫലം അറിയാനാവുമെന്നും 
വാന്‍ഷ്യ ശാസ്ത്രജ്ഞന്‍ ആന്ദ്രെ  ബാറ്റ് പറഞ്ഞു.

Wednesday, 17 March 2010

ലൈംഗിക ശേഷിക്കുറവും ഹൃദയാഘാതവും തമ്മില്‍ ബന്ധം


Wednesday, March 17, 2010
ബര്‍ലിന്‍: ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ക്കുണ്ടാകുന്ന ലൈംഗിക 
ശേഷിക്കുറവ് മരണത്തില്‍ കലാശിച്ചേക്കാവുന്ന ഹൃദയാഘാതത്തിന്റെ 
മുന്നോടിയാകാമെന്ന് പഠനം.

ഹൃദ്രോഗമുള്ള 1519 പുരുഷന്മാരില്‍ നടത്തിയ പഠനമനുസരിച്ച് ലൈംഗിക 
ശേഷിക്കുറവുള്ളവര്‍ക്ക് മറ്റുള്ളവരേക്കാള്‍ രണ്ടിരട്ടി ഹൃദയാഘാത സാധ്യതയുണ്ട്. 
യൂനിവേഴ്സിറ്റി ഓഫ് സാര്‍ലന്‍ഡില്‍ നടന്ന പഠനത്തിന്റെ പൂര്‍ണരൂപം പ്രമുഖ 
ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൈംഗിക ശേഷിക്കുറവുള്ളവര്‍ 
ഹൃദ്രോഗ സംബന്ധമായ പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്.

പഠനസംഘത്തിന്റെ തലവനായ മിഷേല്‍ ബോം ലൈംഗിക ശേഷിക്കുറവിന് 
മരുന്ന് കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ പരിശോധന അനിവാര്യമാണെന്ന് വ്യക്തമാക്കി.
ഇതുസംബന്ധിച്ച് നേരത്തേ ഗവേഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും പുതിയ കണ്ടെത്തല്‍ 
പഴയ നിഗമനങ്ങളെ കൂടുതല്‍ ശരിവെക്കുന്നതാണെന്ന് ബിര്‍മിങ് ഹാം സര്‍വകലാശാലയിലെ 
പ്രഫസര്‍ റിച്ചാര്‍ഡ് ഹോബ്സ് പറഞ്ഞു.

Tuesday, 9 March 2010

പെട്ടെന്ന് കുഴഞ്ഞു വീഴുമ്പോള്‍.




സ്വാഭാവിക മരണങ്ങളില്‍ കുഴഞ്ഞുവീണുള്ള മരണം 
അസാധാരണമല്ലാതായിക്കഴിഞ്ഞു. പ്രസംഗിക്കുമ്പോള്‍, 
ബന്ധു മരിച്ച വാര്‍ത്ത കേള്‍ക്കുമ്പോള്‍, ഫുട്‌ബോള്‍ 
കളിച്ചുകൊണ്ടിരിക്കുമ്പോള്‍, ചവിട്ടുപടികള്‍ കയറുമ്പോള്‍, 
കാറോടിക്കുമ്പോള്‍, എന്തിന്, വെറുതെ ടി.വി. 
കണ്ടുകൊണ്ടിരിക്കുമ്പോള്‍പ്പോലും പെട്ടെന്ന് കുഴഞ്ഞുവീണ് 
മരിക്കുന്നവരുടെ വാര്‍ത്തകള്‍ ഇന്ന് മാധ്യമങ്ങളില്‍ സ്ഥിരമായി 
സ്ഥാനം പിടിക്കുന്നു. ആകെ ജനസംഖ്യയുടെ മൂന്നുശതമാനം 
പേര്‍ക്കും ജീവിതത്തിലെപ്പോഴെങ്കിലും സാരമായ 'സിന്‍കോപ്പ്' 
അഥവാ കുഴഞ്ഞുവീഴുന്ന പ്രവണതയുണ്ടാകുന്നതായി കണക്കുകള്‍ 
തെളിയിക്കുന്നു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ 
ആറ് ശതമാനം പേര്‍ സിന്‍കോപ്പോടുകൂടിയുള്ളവരാണ്. 
ഹൃദ്രോഗമുള്ളവരിലും വയോധികരിലും ഒരു പ്രാവശ്യം 
കുഴഞ്ഞുവീണ അനുഭവമുണ്ടായാല്‍ അടുത്ത അഞ്ച് 
വര്‍ഷങ്ങള്‍ക്കുള്ളില്‍ മരണപ്പെടുവാനുള്ള സാധ്യത 50 
ശതമാനമാണ്. ഹൃദയേതര കാരണങ്ങളാല്‍ സിന്‍കോപ്പ് 
ഉണ്ടാകുന്നവരില്‍ അടുത്ത അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളിലെ 
മരണസാധ്യത 30 ശതമാനമാണ്.

മോഹാലസ്യം, തലകറക്കം എന്നൊക്കെപ്പറഞ്ഞ് നിസ്സാരമാക്കാറുള്ള 
ഈ സന്ദിഗ്ധാവസ്ഥ പലപ്പോഴും അത്യാപത്കരമാവാം. പല 
രോഗങ്ങളുടെയും മുഖലക്ഷണമായി തലകറക്കം രംഗപ്രവേശം ചെയ്യാം. 
മസ്തിഷ്‌ക്കത്തിലെ രക്തപര്യയനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ തുടങ്ങി 
കര്‍ണരോഗങ്ങള്‍, രക്തത്തിലെ പഞ്ചസാരയുടെ കുറവ്, മരുന്നുകളുടെ 
അമിത ഉപയോഗം, മദ്യസേവ, മാനസികാസ്വാസ്ഥ്യം ഇങ്ങനെ നാനാവിധ 
കാരണങ്ങള്‍ ഈ സങ്കീര്‍ണ രോഗാവസ്ഥയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നു. 
എന്നാല്‍ ഇതില്‍ ഏറ്റവും അപകടകരമായ കാരണം ഹൃദ്രോഗവുമായി 
ബന്ധപ്പെട്ടതാണ്.

പെട്ടെന്നുണ്ടാകുന്ന ബോധക്ഷയവും അതേത്തുടര്‍ന്നുശരീരത്തിന്റെ 
ബാലന്‍സിന് സംഭവിക്കുന്ന പാളിച്ചയുമാണ് കുഴഞ്ഞുവീഴുന്നതിനു 
പിന്നിലെ കാരണം. സാധാരണ രീതിയിലുള്ള തലചുറ്റലാണെങ്കില്‍ 
ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ബോധം തിരിച്ചുകിട്ടും. മസ്തിഷ്‌കത്തിലെ '
റെട്ടിക്കുലര്‍' പ്രവര്‍ത്തന വ്യവസ്ഥയിലേക്ക് ആവശ്യത്തിനു രക്തം 
പ്രവഹിക്കാത്തതാണ് ബോധക്ഷയത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന 
പ്രധാന ഘടകം. തലകറക്കത്തെ പൊതുവായി രണ്ടായി തിരിക്കാം. മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തസഞ്ചാരം കുറയുന്നതിനോടനുബന്ധിച്ചുള്ള 
ബോധക്ഷയവും അതേത്തുടര്‍ന്നുള്ള തലചുറ്റലും (സിന്‍കോപ്പ്) 
ആദ്യപട്ടികയില്‍പെടുന്നു. ഇതുതന്നെയാണ് പ്രധാനപ്പെട്ടതും. 
തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിനു കോട്ടം തട്ടാതെ 
മറ്റുകാരണങ്ങളാല്‍ കുഴഞ്ഞുവീഴുന്നവരാണ് രണ്ടാമത്തെ 
വിഭാഗത്തില്‍പ്പെടുന്നവര്‍.

ഇനി മൂന്നാമതൊരു കൂട്ടര്‍കൂടിയുണ്ട്. ആന്തരകര്‍ണത്തിലെ 
വെസ്റ്റിബുലര്‍ വ്യവസ്ഥയ്ക്കുണ്ടാകുന്ന പാളിച്ചയാണ് ഇവിടെ 
തലചുറ്റലിനു കാരണം. ഇതിനെ 'വെര്‍ട്ടിഗോ' എന്നുപറയുന്നു. 
മെനിയേഴ്‌സ് രോഗവും വെസ്റ്റിബുലര്‍ നാഡിയുടെ അപചയം 
മൂലമുള്ള രോഗാവസ്ഥയും തലചുറ്റലിനുകാരണമാകുന്നു. 
അതിസങ്കീര്‍ണവും ഗുരുതരവുമായ തലകറക്കത്തിനുള്ള 
പ്രധാനകാരണം ധമനീസംബന്ധമായ വിവിധ രോഗാവസ്ഥകളാണ്. 
തലകറക്കത്തിന്റെ രണ്ടാമതൊരു പ്രധാനകാരണം ഹൃദ്രോഗം തന്നെ.

കുഴഞ്ഞുവീഴുന്നതിന്റെ മുഖ്യകാരണം സ്ഥാനവ്യതിയാനങ്ങള്‍ക്കനുസൃതമായി 
ശരീരത്തില്‍ ക്രമാതീതമായി കുറയുന്ന രക്തസമ്മര്‍ദം തന്നെ. പ്രായം 
ചെന്നവരില്‍ 30 ശതമാനം പേര്‍ക്ക് ഭക്ഷണത്തിനുശേഷം ഒരുമണിക്കൂര്‍ 
കഴിയുമ്പോള്‍ പ്രഷര്‍ 20 മില്ലിമീറ്റര്‍ കുറയുന്നതായും തുടര്‍ന്ന് 
തലചുറ്റലുണ്ടാകുന്നതായും തെളിഞ്ഞിട്ടുണ്ട്.

രക്തം കാണുമ്പോള്‍, കഠിനമായ വേദന ഉണ്ടാകുമ്പോള്‍, ദീര്‍ഘനേരം 
നില്‍ക്കുമ്പോള്‍, മനോസംഘര്‍ഷമനുഭവപ്പെടുമ്പോള്‍ ഒക്കെയുണ്ടാകുന്ന 
തലകറക്കം 'വേസോവേഗല്‍' സിന്‍കോപ്പാണ്. തലകറക്കമുണ്ടാകുന്ന 
കാരണങ്ങളില്‍ അത്യപകടകാരി ഹൃദ്രോഗാനന്തരമുള്ളതുതന്നെ. 
ഹൃദ്രോഗാനന്തരമുള്ള തലകറക്കത്തിന് പ്രധാനമായി രണ്ടു 
കാരണങ്ങളാണുള്ളത്. ആദ്യത്തേത് ഹൃദയഘടനാപരമായ 
വൈകല്യങ്ങളാല്‍ രക്തപ്രവാഹം തടസ്സപ്പെടുക, ദിശ തെറ്റുക, 
പൂര്‍ണമായി നിലയ്ക്കുക എന്നിവയാല്‍ മസ്തിഷ്‌കത്തിനാവശ്യമായ 
രക്തം ലഭിക്കാതെ വരുമ്പോഴാണ് ഉണ്ടാകുന്നത്. രണ്ടാമത്തേത് 
ഹൃദയസ്​പന്ദനവേഗം അനിയന്ത്രിതമായി വര്‍ധിക്കുക, ക്രമാതീതമായി 
കുറയുക, താളംതെറ്റി മിടിക്കുക എന്നീ കാരണങ്ങളാല്‍ ശിരസ്സിലേക്കുള്ള 
രക്തസഞ്ചാരം ഗണ്യമായി കുറയുമ്പോള്‍ ബോധം നശിച്ച് തലകറങ്ങിവീഴുന്നത്.

ഹൃദയഭിത്തി അമിതമായി തുടിക്കുന്ന 'ഹൈപ്പര്‍ ട്രോഫിക് മയോപ്പതി' 
രോഗമുള്ളവരില്‍ മഹാധമനിയിലേക്കുള്ള രക്തസഞ്ചാരം കുറയുന്നതിനാലും 
താളംതെറ്റി ഹൃദയം മിടിക്കുന്നതിനാലും തലകറക്കവും പെട്ടെന്നുള്ള മരണവും സംഭവിക്കാറുണ്ട്.

ഹൃദയസ്​പന്ദന പ്രക്രിയക്കുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും ഹാര്‍ട്ട് ബ്ലോക്കും കുഴഞ്ഞുവീഴുന്നതിനു പിന്നിലെ സുപ്രധാന കാരണങ്ങളാണ്.ഒരുപ്രാവശ്യം 
തലചുറ്റലും വീഴാനുള്ള പ്രവണതയും അനുഭവപ്പെട്ടുവെന്നറിഞ്ഞാല്‍ 
തീര്‍ച്ചയായും അതിന്റെ കാരണങ്ങള്‍ തേടണം. കാരണം അടുത്ത തലകറക്കം 
ഒരുപക്ഷേ അയാള്‍ അതിജീവിച്ചെന്നു വരില്ല. സമുചിതമായ രോഗനിര്‍ണയത്തിലെത്തിച്ചേരാന്‍ സഹായിക്കുന്ന പല ആധുനിക 
പരിശോധനോപാധികളും ഇന്ന് സുലഭമാണ്. രക്തപരിശോധന, 
'ടില്‍റ്റ് ടേബിള്‍ ടെസ്റ്റ്', ഇ.സി.ജി, ഹോള്‍ട്ടര്‍, ട്രെഡ്മില്‍ ടെസ്റ്റ്, 
ഇക്കോ കാര്‍ഡിയോഗ്രാഫി, ഇലക്‌ട്രോ ഫിസിയോളജിക്കല്‍ പഠനം 
തുടങ്ങിയവയെല്ലാം നടത്തണം. ന്യൂറോജെനിക് സില്‍കോപ്പാണെങ്കില്‍ 
ന്യൂറോളജിസ്റ്റിന്റെ സഹായം തേടണം.

രോഗനിര്‍ണയം നടന്നാല്‍ ചികിത്സ അത്ര പ്രയാസകരമല്ല. 
ഹാര്‍ട്ട് ബ്ലോക്കാണെങ്കില്‍ പേസ്‌മേക്കര്‍, സ്​പന്ദനവേഗം 
നിയന്ത്രിക്കാന്‍ 'കത്തീറ്റര്‍ അബ്‌ളേഷന്‍', ഐ.സി.ഡി., 
ചുരുങ്ങിയ വാല്‍വുകള്‍ റിപ്പേര്‍ ചെയ്യുക തുടങ്ങിയവ 
ഹൃദ്രോഗാനന്തര സിന്‍കോപ്പിന്റെ ചികിത്സകളാണ്. 
ഇ.ഇ.ജിയും സി.ടി.സ്‌കാനും എം.ആര്‍.ഐ.യും 
മസ്തിഷ്‌കാഘാതങ്ങള്‍ കണ്ടുപിടിക്കും. 
ഹൈപ്പോഗ്ലൈസീമിയ ഉള്ളവരില്‍ രക്തത്തിലെ 
പഞ്ചസാരയുടെ അളവ് കൃത്യമാക്കുക, കഴിക്കുന്ന 
മരുന്നുകള്‍ പുനര്‍നിര്‍ണയിക്കുക, ഹോര്‍മോണുകളുടെ 
വൈകല്യങ്ങള്‍ കണ്ടുപിടിക്കുക തുടങ്ങിയവ 
ഗുരുതരമായേക്കാവുന്ന തലകറക്കം ഒഴിവാക്കും.

Saturday, 6 March 2010

സന്തോഷം ഹൃദയാരോഗ്യത്തിന്‌

ചെറിയ കാര്യങ്ങളില്‍പ്പോലും 
സന്തോഷിക്കാന്‍ കഴിയുന്നവര്‍ക്ക് 
വീണ്ടും ആഹ്ലാദിക്കാനൊരു വാര്‍ത്ത. 
ജീവിതത്തില്‍ സദാ അസംതൃപ്തി 
പ്രകടിപ്പിക്കുന്നവരേക്കാള്‍ ആരോഗ്യമുള്ള 
ഹൃദയമായിരിക്കും നിങ്ങളുടേത്. 
ചുറ്റുമുള്ള കാര്യങ്ങളില്‍ ജിജ്ഞാസയും 
ഒപ്പം സംതൃപ്തിയുമാണ് ഹൃദയാരോഗ്യത്തെ 
പോഷിപ്പിക്കുന്ന ഘടകങ്ങളിലൊന്ന് 
എന്ന് കണ്ടെത്തിയത് കൊളംബിയ 
സര്‍വകലാശാലയിലെ ഗവേഷകരാണ്.

സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ 
നിരന്തരം ചെയ്യുന്നവര്‍ക്ക് 
ഹൃദയാഘാതമോ, 
ഹൃദയധമനികളെ ബാധിക്കുന്ന 
മറ്റ് രോഗങ്ങളോ വരാന്‍ 
സാധ്യതക്കുറവാണെന്നാണ് പഠനം 
വ്യക്തമാക്കുന്നത്. 1739 പേരില്‍ 
പത്ത് വര്‍ഷം നടത്തിയ പഠനങ്ങളാണ് 
കൊളംബിയ സര്‍വകലാശാലയിലെ 
സെന്റര്‍ ഫോര്‍ ബിഹേവിയറല്‍ 
ആന്‍ഡ് കാര്‍ഡിയോവാസ്‌കുലാര്‍ 
ഹെല്‍ത്തിലെ ഗവേഷകരെ ഇക്കാര്യം 
ബോധ്യപ്പെടുത്തിയത്. എളുപ്പത്തില്‍ 
സന്തോഷിക്കുന്നവരില്‍ നല്ല ഉറക്കം 
തുടങ്ങി ഹൃദയാരോഗ്യത്തെ 
പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ 
നല്ല ശീലങ്ങള്‍ കണ്ടുവരുന്നതായും 
പഠനം വ്യക്തമാക്കുന്നു.

ഒരു ദശാബ്ദക്കാലത്തെ നിരീക്ഷണ 
കാലയളവില്‍ സന്തോഷവും 
സംതൃപ്തിയും കൂടുതലായുള്ളവരില്‍ 
ഹൃദ്രോഗസാധ്യത 22 ശതമാനം 
കുറഞ്ഞതായാണ് കണ്ടെത്തിയത്.
.ഇതിനെ സാധൂകരിക്കുന്ന നിരീക്ഷണമാണ് 
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ 
കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ. ഗ്രെഗ് 
സി എഫ്. നല്‍കുന്നത്.വിഷാദം ആകാംക്ഷ,
കോപം എന്നിവ ഹൃദ രോഗം വര്‍ദ്ദിപ്പിക്കാന്‍
കാരണ മാകും.
മുന്‍പ് ബ്രിട്ടനിലെ നാഷണല്‍ അക്കാദമി 
ഓഫ് സയന്‍സസ് നടത്തിയ പഠനത്തിലും 
സമാനമായ കാര്യങ്ങള്‍ കണ്ടെത്തിയിരുന്നു. 
സന്തോഷവാന്മാരായി ഇരിക്കുന്നവരില്‍ 
മാനസികപിരിമുറുക്കം ഉണ്ടാക്കുന്ന 
ഹോര്‍മോണ്‍- കോര്‍ട്ടിസോളിന്റെ സാന്നിധ്യം 
കൂടുതലാണെന്നായിരുന്നു പഠനഫലം.2010-ല്‍ 
ലോകത്തെ ഹൃദ്രോഗികളില്‍ പകുതിയിലധികം 
ഇന്ത്യയിലായിരിക്കുമെന്ന് ലാന്‍സെറ്റ് ജേര്‍ണല്‍ 
രണ്ടുവര്‍ഷം മുന്‍പുതന്നെ മുന്നറിയിപ്പ് തന്നിരുന്നു.
സന്തോഷഭരിതമാക്കാം മനസ്സും ജീവിതവും

ജീവിതത്തില്‍ സന്തോഷം കണ്ടെത്താനുള്ള ചില 
നിര്‍ദേശങ്ങള്‍ വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നു.

* ശാശ്വതമായ സന്തോഷം വിജയങ്ങളില്‍ 
നിന്ന് മാത്രം ലഭിക്കുന്നില്ല.
* സമയത്തെ നിയന്ത്രിക്കാന്‍ പഠിക്കുക.
* എല്ലാ പ്രവൃത്തിയും സന്തോഷത്തോടെ ചെയ്യുക.
* നിങ്ങളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്ന 
ജോലിയില്‍ ഏര്‍പ്പെടുക.
* ജോലിക്കൊപ്പം വിശ്രമത്തിന് മതിയായ 
സമയം കണ്ടെത്തുക.
* സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും മുന്‍ഗണന നല്‍കുക.
* നിങ്ങളെന്താണോ, അതില്‍ സംതൃപ്തനായിരിക്കുക.
* ജീവിതത്തിന്റെ ഭിന്നമേഖലകളില്‍ നിങ്ങളുടെ 
പങ്കാളിത്തമുണ്ടാക്കാന്‍ ശ്രമിക്കുക.
* സ്വയം അറിയാന്‍ ശ്രമിക്കുക.
* പ്രതീക്ഷാനിര്‍ഭരമായ കാര്യങ്ങളുമായി 
ജീവിതത്തെ ബന്ധിപ്പിക്കുക.